ന്യൂഡൽഹി: അധികാരത്തോട് തനിക്ക് ഒരിക്കൽ പോലും ഭ്രമം തോന്നിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി(Rahul Gandhi). രാജ്യത്തെ മനസ്സിലാക്കാനാണ് താൻ ശ്രമിച്ചതെന്നും മറ്റ് രാഷ്ട്രീയക്കാരെ പോലെ അധികാരം തന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ, അധികാരത്തിനു വേണ്ടി നിരന്തരം പ്രയത്നിക്കുന്ന രാഷ്ട്രീക്കാരുണ്ട്, മുഴുവൻ ശക്തി നേടുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. രാവിലെ ഉറക്കമുണരുന്നതു മുതൽ എങ്ങനെ കൂടുതൽ അധികാരം നേടാം എന്നവർ ചിന്തിക്കുന്നു, രാത്രി ഉറങ്ങുന്നതിനു മുമ്പും അവരുടെ ആലോചന അതു തന്നെയായിരിക്കും.
ഈ രാജ്യം മുഴുവൻ ഇത്തരക്കാരാണ്. അധികാരത്തിന്റ നടുക്കാണ് താൻ ജനിച്ചത്. പക്ഷേ, സത്യസന്ധമായി പറഞ്ഞാൽ തനിക്കതിനോട് യാതൊരു താത്പര്യവുമില്ല. മറിച്ച്, ഈ രാജ്യത്തെ മനസ്സിലാക്കാനും സ്നേഹിക്കാനുമാണ് താൻ ശ്രമിച്ചത്.- രാഹുൽ ഗാന്ധി പറയുന്നു.
"ഒരു കാമുകൻ താൻ സ്നേഹിക്കുന്നയാളെ കുറിച്ച് അറിയാനാണ് ശ്രമിക്കുക, എനിക്കും ഈ രാജ്യത്തെ അറിയണമായിരുന്നു. ഈ രാജ്യത്തു നിന്നും ഒരുപാട് സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്, വെറുപ്പും ലഭിച്ചു. ലഭിച്ച ഓരോ വെറുപ്പിൽ നിന്നും പുതിയ എന്തെങ്കിലും ഞാൻ പഠിച്ചിട്ടുണ്ട്". രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.