ഇന്റർഫേസ് /വാർത്ത /India / 'നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല'; ഭാഷാ വിവാദത്തിൽ‌ രാഹുൽ ഗാന്ധി

'നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല'; ഭാഷാ വിവാദത്തിൽ‌ രാഹുൽ ഗാന്ധി

News18

News18

നേപ്പാളി ഉൾപ്പെടെ 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് രാഹുൽഗാന്ധി നിലപാട് വ്യക്തമാക്കിയത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡല്‍ഹി: ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിവാദത്തില്‍ ഇടപെട്ട് അഭിപ്രായപ്രകടനം നടത്തിയത്.

  രാജ്യത്ത് നിലവിലുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി, മലയാളം എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യയുടെ പതാകയും ഓരോ ഭാഷയ്ക്കുമിടയിലുണ്ടായിരുന്നു. വിവിധങ്ങളായ ഈ ഭാഷകളൊന്നും ഇന്ത്യയുടെ ദൗര്‍ബല്യമല്ല കാണിക്കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

  അമിത് ഷായുടെ നിലപാടിനെ തള്ളി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യദ്യൂരപ്പയും രംഗത്തെത്തി. കര്‍ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് മുഖ്യഭാഷയെന്നും ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  Also read- തമിഴിനായുള്ള പോരാട്ടം ജെല്ലിക്കെട്ട് പ്രക്ഷോഭത്തെക്കാൾ വലുതായിരിക്കുമെന്ന് കമൽഹാസൻ

  ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു ലഭിച്ച വാഗ്ദാനങ്ങള്‍ ലംഘിക്കാനുള്ള ശ്രമമാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും അത് അനുവദിക്കാനാകില്ലെന്നും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ ഇന്ന് പ്രസ്താവിച്ചിരുന്നു. ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

  First published:

  Tags: Amit shah, Arif Mohammad Khan, Kamal haasan, Kerala governor, One Nation One Language, One Nation One Language Debate, Rahul gandhi