നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വീണ്ടും രാഹുൽ ഗാന്ധി; അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു

    വീണ്ടും രാഹുൽ ഗാന്ധി; അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു

    സുമനസുകളുടെ ഹൃദയം കീഴടക്കി വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

    രാജേന്ദ്ര വ്യാസിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന രാഹുൽ ഗാന്ധി

    രാജേന്ദ്ര വ്യാസിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന രാഹുൽ ഗാന്ധി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: സുമനസുകളുടെ ഹൃദയം കീഴടക്കി വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകനെ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. ഡൽഹി ഹുമയൂൺ റോഡിൽ അപകടത്തിൽപ്പെട്ട മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ AIIMS ആശുപത്രിയിൽ എത്തിച്ചത്.

      ഡൽഹിയിലെ ഹുമയൂൺ റോഡിൽ വെച്ചാണ് രാജേന്ദ്ര വ്യാസിന് അപകടം പറ്റിയത്. അപ്പോൾ അതുവഴി വന്ന രാഹുൽ ഗാന്ധി വ്യാസിനെ കാണുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാജസ്ഥാനിൽ ഒരു ന്യൂസ് പേപ്പർ കമ്പനി നടത്തി വരികയാണ് രാജേന്ദ്ര വ്യാസ്.

      പരുക്കേറ്റ രാജേന്ദ്ര വ്യാസിനെ കണ്ട രാഹുൽ ഗാന്ധി വാഹനം നിർത്തുകയും കൂടുതൽ ചികിത്സയ്ക്കായി എയിംസ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വാഹനത്തിൽ കയറ്റിയ രാജേന്ദ്ര വ്യാസിന്‍റെ നെറ്റിയിലെ വിയർപ്പ് രാഹുൽ ഗാന്ധി തുടച്ചു കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

      'നോട്ട് നിരോധനമോ സർജിക്കൽ സ്ട്രൈക്കോ' - പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു മുമ്പ് ഇന്ത്യക്കാർ തിരഞ്ഞത്

      നിലവിൽ എയിംസിൽ ചികിത്സയിലാണ് രാജേന്ദ്ര വ്യാസ്. രാഹുൽ ഗാന്ധിയുടെ പ്രവൃത്തിയെ നിരവധി പേരാണ് ട്വിറ്ററിൽ വാനോളം പുകഴ്ത്തുന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇതിനകം വീഡിയോ പങ്കുവെച്ചു കഴിഞ്ഞു.

      നേരത്തെ ഒഡീഷയിൽ തെന്നിവീണ ഫോട്ടോഗ്രാഫറെ എഴുന്നേൽക്കാൻ സഹായിക്കാൻ രാഹുൽ ഗാന്ധി ഇടപെടുന്ന വീഡിയോ വൈറൽ ആയിരുന്നു.

       

      First published:
      )}