ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് സമ്മാനങ്ങളല്ല വേണ്ടതെന്നും അവകാശങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ ഇടപാടിലെ സര്‍ക്കാര്‍ നീക്കം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കര്‍ഷക റാലിയിലും സംസാരിച്ചത്.
വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് മോദി സംസാരിക്കുന്നതെന്നും കര്‍ഷകരെയും യുവജനങ്ങളെയും മോദി വിലവെക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഒരു വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ രാജ്യത്തെ നയിക്കാനാകില്ലെന്നും രാഹുല്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞു.
കിസാന്‍ മുക്തി മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയും കെജരിവാളും
'ഇന്ത്യയെ നിര്‍മ്മിച്ചതും നയിക്കുന്നതും കര്‍ഷകരും യുവജനങ്ങളും തൊഴിലാളികളുമാണ്. അദ്ദേഹം പറഞ്ഞു. രാജ്യത്തെ 15 വ്യവസായികള്‍ക്കു ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും മോദി ലഭ്യമാക്കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു.
210 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍.
കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം, കാര്‍ഷിക കട മുക്തി നിയമം പാസാക്കണം, വിളകള്‍ക്ക് ഉല്പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില നിശ്ചയിക്കണം, പലിശരഹിത വായ്പ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.