നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഞങ്ങൾ ശക്തരാണ്; ബിജെപിയെ നിഷ്പ്രയാസം പരാജയപ്പെടുത്തും, മോദിയെ നിലംപരിശാക്കുമെന്നും രാഹുൽ ഗാന്ധി

    ഞങ്ങൾ ശക്തരാണ്; ബിജെപിയെ നിഷ്പ്രയാസം പരാജയപ്പെടുത്തും, മോദിയെ നിലംപരിശാക്കുമെന്നും രാഹുൽ ഗാന്ധി

    ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പകുതിയോളം ഘട്ടങ്ങൾ കഴിയുമ്പോൾ നരേന്ദ്ര മോദിക്ക് നഷ്ടമുണ്ടാകുമെന്ന് ഉറപ്പായെന്നും രാഹുൽ ഗാന്ധി പറഞ്ഞു

    രാഹുൽ ഗാന്ധി

    രാഹുൽ ഗാന്ധി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കോൺഗ്രസ് ശക്തമാണെന്നും തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നിഷ്പ്രയാസം പരാജയപ്പെടുത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ കരാറിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന് വ്യക്തമാണ്. പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ കോൺഗ്രസ് നിലംപരിശാക്കും. അദ്ദേഹത്തിന്‍റെ ശരീരഭാഷ ആത്മാർഥത ഇല്ലാത്തതാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് തകരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

      'ന്യായ യോജന രാജ്യത്തെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാനുള്ള വഴിയാണ്. രണ്ടു വർഷത്തിനുള്ളിൽ 22 ലക്ഷം സർക്കാർ ജോലികൾ ഉറപ്പു നൽകുന്നു. ഞാൻ ഒരിക്കലും രണ്ട് കോടി തൊഴിലുകളെന്ന് പറയില്ല. ദേശീയ സുരക്ഷയ്ക്ക് വേണ്ടി ആർമി പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 70 വർഷമായി ഇത് ചെയ്തു കൊണ്ടിരിക്കുകയാണ്. ' - രാഹുൽ ഗാന്ധി പറഞ്ഞു.

      'മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോട്. മോദിയോടോ ബിജെപിയോടോ അല്ല' - കാവൽക്കാരൻ കള്ളൻ തന്നെ; അതാണ് യാഥാർഥ്യമെന്ന് രാഹുൽ ഗാന്ധി

      ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പകുതിയോളം ഘട്ടങ്ങൾ കഴിയുമ്പോൾ നരേന്ദ്ര മോദിക്ക് നഷ്ടമുണ്ടാകുമെന്ന് ഉറപ്പാണ്. തൊഴിലില്ലായ്മ സംബന്ധിച്ച പ്രശ്നങ്ങൾ മോദി പരാമർശിക്കുന്നില്ല. കഴിഞ്ഞ 45 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ, തൊഴിലില്ലായ്മയെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. കർഷകരെക്കുറിച്ചും അദ്ദേഹം ഒന്നും പരാമർശിക്കുന്നില്ല. പ്രശ്നങ്ങളെ മറികടക്കാൻ ഒരു പദ്ധതി പോലും തയ്യാറാക്കിയിട്ടില്ല"- വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

      First published: