ഇന്റർഫേസ് /വാർത്ത /India / കാണാതായ പൈലറ്റിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് രാഹുൽ ഗാന്ധി

കാണാതായ പൈലറ്റിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

കാണാതായ പൈലറ്റിന്‍റെ സുരക്ഷയെക്കുറിച്ചോർത്ത് ആശങ്കയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡൽഹി: കാണാതായ പൈലറ്റിന്‍റെ സുരക്ഷയെക്കുറിച്ചോർത്ത് ആശങ്കയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും ഏകതയും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  പൊതുമിനിമം പരിപാടി ചർച്ച ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസുരക്ഷയിൽ കേന്ദ്രീകരിച്ചത്. ജവാൻമാരുടെ ജീവത്യാഗത്തെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ബിജെപി നീക്കം വേദനജനമാണെന്ന് 21 പാർട്ടികൾ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.

  സർജിക്കൽ സ്ട്രൈക്ക് കാലത്ത് പിറന്ന അവന് മാതാപിതാക്കൾ പേരിട്ടു, 'മിറാഷ്'

  പുൽവാമ ഭീകരാക്രമണത്തെയും ശേഷമുണ്ടായ സംഭവവികാസങ്ങളെയും രാഷ്ട്രീമായി മുതലെടുക്കാനുള്ള ബിജെപി നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ എതിർത്തു. ഇടുങ്ങിയ രാഷ്ട്രീയ പരിഗണന വെച്ച് രാജ്യസുരക്ഷയെ കാണരുതെന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം മുന്നറിയിപ്പ് നൽകി.

  രാജ്യത്തെ വിശ്വാസത്തിലെടുത്തുള്ള നടപടികൾ സ്വീകരിക്കണം. പ്രധാനമന്ത്രി ഇതുവരെയും സർവകക്ഷി യോഗം വിളിക്കാത്തതിനെ പാർട്ടികൾ അപലപിച്ചു. ഇടത് പാര്‍ട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യം പ്രായോഗികമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ സഖ്യ ചർച്ചകളിൽ വിട്ടു നിൽക്കുകയായിരുന്നു ഇടത് പാർട്ടികൾ. എന്നാൽ അജണ്ട രാജ്യസുരക്ഷയായതോടെയാണ് സീതാറാം യച്ചൂരിയും സുധാകർ റെഡിയും യോഗത്തിന് എത്തിയത്.

  First published:

  Tags: Islamabad, Jammu and kashmir, Jammu and kashmir map, Line of Control, Map of kashmir, Mig 21, Pakistan, Pakistan occupied kashmir, Pm modi