'യു​വ തു​ര്‍​ക്കി​ക​ള്‍ പോ​യാല്‍ കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും സം​ഭ​വി​ക്കി​ല്ല; പുതിയ നേതാക്കൾ വരും': രാ​ഹു​ല്‍ ഗാന്ധി

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ കൂ​റു​മാ​റ്റ​ത്തി​ന്‍റെ​യും സ​ച്ചി​ന്‍ പൈ​ല​റ്റ് ഇ​ടഞ്ഞ് നിൽക്കുന്നതിന്റെയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം

News18 Malayalam | news18india
Updated: July 18, 2020, 3:31 PM IST
'യു​വ തു​ര്‍​ക്കി​ക​ള്‍ പോ​യാല്‍ കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും സം​ഭ​വി​ക്കി​ല്ല; പുതിയ നേതാക്കൾ വരും': രാ​ഹു​ല്‍ ഗാന്ധി
rahul gandhi
  • Share this:
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ല്‍​ നി​ന്ന് യു​വ തു​ര്‍​ക്കി​ക​ള്‍ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. യു​വ നേ​താ​ക്ക​ള്‍ പു​റ​ത്തു​പോ​കു​ന്ന​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് കോ​ട്ട​മൊ​ന്നും സം​ഭ​വി​ക്കി​ല്ലെന്നും മ​റി​ച്ച്‌ പു​തി​യ നേ​താ​ക്കൾക്കുള്ള അവസരങ്ങൾക്ക് ഉ​പ​ക​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ല്‍​ നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ കൂ​റു​മാ​റ്റ​ത്തി​ന്‍റെ​യും രാ​ജ​സ്ഥാ​നി​ല്‍ സ​ച്ചി​ന്‍ പൈ​ല​റ്റ് ഇ​ടഞ്ഞ് നിൽക്കുന്നതിന്റെയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. എ​ന്നാ​ല്‍ ആ​രു​ടെ​യും പേ​ര് പ​റ​ഞ്ഞ് അ​ല്ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

TRENDING:സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ?[NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്[NEWS]Gold Smuggling| ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]
കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ര്‍​ഥി പ്രസ്ഥാനമായി എ​ന്‍​എ​സ് യുഐ​യു​മാ​യി സം​വ​ദി​ക്കുമ്പോഴായിരുന്നു രാ​ഹു​ലിന്റെ പരാമർശം. സാമ്പത്തിക രംഗത്ത് ഭാവിയില്‍ നേരിടാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ചും വരുന്ന മാസങ്ങളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെയും കുറിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ അധികവും.
Published by: user_49
First published: July 18, 2020, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading