നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 | 'ഇനി ഒന്നും ചെയ്യാനില്ല'; രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് രാഹുൽ

  COVID 19 | 'ഇനി ഒന്നും ചെയ്യാനില്ല'; രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് രാഹുൽ

  ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ന്യായ പദ്ധതിയുടെ സുരക്ഷ നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു

  Rahul Gandhi

  Rahul Gandhi

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ നിഷ്ക്രിയത്വം നിരവധി നിരപരാധികളെ കൊല്ലുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

   ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ന്യായ പദ്ധതിയുടെ സുരക്ഷ നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ തന്ത്രങ്ങൾ പിഴച്ച സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ മാത്രമാണ് ഏക മാർഗമെന്ന് വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

   GOI doesn’t get it.   വൈറസ് തടയാൻ മറ്റ് മാർഗങ്ങളില്ലാതെ ഈ ഘട്ടത്തിലെത്താൻ അവർ സജീവമായി സഹായിച്ചെന്നും ഇന്ത്യയ്ക്കെതിരെ ഒരു കുറ്റകൃത്യം തന്നെ നടന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

   I just want to make it clear that a lockdown is now the only option because of a complete lack of strategy by GOI.   കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നര ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വർദ്ധന. പ്രതിദിന മരണം നാലായിരം കടക്കുന്ന സാഹചര്യവും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം തടയാൻ ഇനി ലോക്ക്ഡൗൺ മാത്രമാണ് മാർഗമെന്ന് രാഹുൽ ഗാന്ധി പറയുന്നത്.

   Died or Killed?   ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിന് കോൺഗ്രസ് രൂപം നൽകിയ ന്യായ് പദ്ധതി നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
   Published by:Joys Joy
   First published:
   )}