• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അച്ഛനെ കൊന്നയാൾ കൊല്ലപ്പെട്ടപ്പോൾ സന്തോഷമില്ലായിരുന്നെന്ന് രാഹുൽ ഗാന്ധി

news18india
Updated: August 23, 2018, 1:36 PM IST
അച്ഛനെ കൊന്നയാൾ കൊല്ലപ്പെട്ടപ്പോൾ സന്തോഷമില്ലായിരുന്നെന്ന് രാഹുൽ ഗാന്ധി
news18india
Updated: August 23, 2018, 1:36 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജിവ് ഗാന്ധിയെ കൊന്നയാൾ കൊല്ലപ്പെട്ടപ്പോൾ തനിക്കും പ്രിയങ്കയ്ക്കും സന്തോഷമില്ലായിരുന്നെന്ന് രാഹുൽ ഗാന്ധി. ജർമ്മനിയിലെ ഹാംബർഗിൽ ബുകെറിയസ് സമ്മർ സ്കൂളിൽ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. രാജിവ് ഗാന്ധിയുടെ കൊലയാളിയായ എൽ ടി ടി ഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതിനെക്കുറിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

എന്‍റെ മുത്തശ്ശിയും അച്ഛനും കൊല്ലപ്പെടുകയായിരുന്നു. അതുകൊണ്ട് അക്രമങ്ങളുടെ ബുദ്ധിമുട്ട് താൻ അനുഭവിച്ചിരുന്നു. ഞാൻ അനുഭവങ്ങളിൽ നിന്നാണ് പറയുന്നത്. അക്രമങ്ങൾക്കു ശേഷം ക്ഷമയിലൂടെ മാത്രമേ നമുക്ക് മുൻപോട്ട് പോകാൻ കഴിയുകയുള്ളൂ. അവിടെ വേറെ വഴിയൊന്നുമില്ല. ക്ഷമിക്കുമ്പോൾ മാത്രമാണ് എന്താണ് ശരിക്കും സംഭവിച്ചതെന്ന് നമുക്ക് മനസിലാക്കാൻ കഴിയുകയുള്ളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അഹിംസാപരമായി പെരുമാറാൻ ഇതെന്നെ പഠിപ്പിച്ചു. എന്നാൽ, ജനം വിചാരിക്കുന്നത് ഇത് ദൗർബല്യമാണെന്നാണ്. എന്നാൽ, ഇത് ശക്തിയാണ്. 1991ലാണ് എന്‍റെ അച്ഛനെ ഒരു തീവ്രവാദി കൊലപ്പെടുത്തിയത്. 2009 ൽ എന്‍റെ അച്ഛനെ കൊന്നയാൾ ശ്രീലങ്കയിൽ കൊല്ലപ്പെടുന്നത് ഞാൻ കണ്ടു. എന്‍റെ അച്ഛനെ കൊന്നയാൾ കൊല്ലപ്പെട്ടതിൽ ഞാൻ സന്തോഷിക്കേണ്ടതായിരുന്നു. പക്ഷേ, എനിക്കതിന് കഴിഞ്ഞില്ല. പ്രിയങ്കയെ വിളിച്ചപ്പോൾ അവരും ഇങ്ങനെ തന്നെയാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധി പറഞ്ഞു.

എനിക്ക് സന്തോഷം തോന്നാതിരിക്കാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്‍റെ മക്കളിൽ ഞാൻ എന്നെ തന്നെയാണ് കണ്ടത്. അതുകൊണ്ടു തന്നെ, അപ്പോൾ ഞാൻ ചിന്തിച്ചത് അദ്ദേഹം മരിച്ചു വീണെങ്കിലും അദ്ദേഹത്തിന്‍റെ വീട്ടിലും എന്നെപ്പോലെ കരയുന്ന കുട്ടികൾ ഉണ്ടായിരിക്കുമല്ലോ എന്നാണ്. അദ്ദേഹം ചിലപ്പോൾ ഒരു മോശം മനുഷ്യനാകാം. എന്നാൽ, എന്‍റെ അച്ഛന്‍റെ മരണം എന്നെ വേദനിപ്പിച്ചതു പോലെ അദ്ദേഹത്തിന്‍റെ മരണം വേറ ആരെയൊക്കെയോ വേദനിപ്പിക്കുന്നുണ്ടാകും - രാഹുൽ ഗാന്ധി പറഞ്ഞു.
First published: August 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍