ന്യൂഡൽഹി : പ്രധാനമന്ത്രിക്ക് നാടകദിനാശംസകൾ നേർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മിഷൻ ശക്തി ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നറിയിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. പിന്നാലെയാണ് രാഹുലിന്റെ പരിഹാസം.
'അഭിനന്ദനങ്ങൾ DRDO..നിങ്ങളുടെ നേട്ടത്തിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.. അതിനൊപ്പം തന്നെ പ്രധാനമന്ത്രിക്ക് നാടകദിനാശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു'.. രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.മിഷന്‍ ശക്തി എന്നു പേരിട്ട ദൗത്യം ഇന്ത്യ പൂര്‍ത്തിയാക്കിയത് മൂന്ന് മിനിട്ടിനുള്ളിലാണ്. ഇതോടെ ഉപഗ്രഹ വേധ മിസൈല്‍ ശക്തിയാകുന്ന ലോകത്തെ നാലമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.