ലോക്സഭാ അംഗത്വത്തില്‍ അയോഗ്യനാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യഭരണം തന്റെ ജന്മാവകാശമാണെന്ന് രാഹുല്‍ഗാന്ധി ധരിച്ചു. ഭരണഘടനയ്ക്കും നിയമത്തിനുമെല്ലാം മുകളിലാണ് താനെന്നാണ് അദ്ദേഹം കരുതിയതെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍ ഭരണഘടനയ്ക്കും കോടതിക്കും പാര്‍ലമെന്റിനും മുകളിലാണെന്ന് അദ്ദേഹം കരുതുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലാണെന്നും രാഹുല്‍ വിചാരിക്കുന്നു.
രാഹുല്‍ ഗാന്ധി ഒബിസി സമുദായത്തെ അപമാനിച്ചു. കോടതിയില്‍ നിന്നും ഇത്തരമൊരു തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി പ്രതീക്ഷിച്ചില്ല.
#WATCH | “Rahul Gandhi thinks no court can give a judgement against him… He thinks it is his birthright to rule this country,” says Union Minister Ashwini Vaishnaw pic.twitter.com/NoXHrYuhRK
— ANI (@ANI) March 29, 2023
അഴിമതിക്കാരെല്ലാം ഇപ്പോള്‍ ഒരു വേദിയില്‍ എത്തിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ കാര്യങ്ങളും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന് ഇത് സ്വീകാര്യമല്ല. അഴിമതിയുടെ നാളുകളിലേക്ക് മടങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Rahul gandhi