• HOME
 • »
 • NEWS
 • »
 • india
 • »
 • MK Stalin Autobiography | 'ഉങ്കളില്‍ ഒരുവന്‍' ആത്മകഥയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍; പ്രകാശനം രാഹുല്‍ ഗാന്ധി

MK Stalin Autobiography | 'ഉങ്കളില്‍ ഒരുവന്‍' ആത്മകഥയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍; പ്രകാശനം രാഹുല്‍ ഗാന്ധി

1976 വരെയുള്ള തന്‍റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളാണ് ആത്മകഥയുടെ ഒന്നാം വാല്യത്തില്‍ പരാമര്‍ശിക്കുന്നതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി

 • Share this:
  തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍റെ (M.K Stalin) ആത്മകഥയുടെ (autobiography) പ്രകാശനം ഈ മാസം 28ന് ചെന്നൈയില്‍ നടക്കും. 'ഉങ്കളില്‍ ഒരുവന്‍' (നിങ്ങളില്‍ ഒരാള്‍) എന്നാണ് ആത്മകഥക്ക് പേര് നല്‍കിയിരിക്കുന്നത്. ചെന്നൈ നന്ദപാക്കം ട്രേഡ് സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി (Rahulgandhi) പുസ്തകം പ്രകാശനം ചെയ്യും.

  ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ജമ്മുകശ്മീർ  മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ നിയമസഭ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഡി.എം.കെ. മുതിർന്നനേതാവും മന്ത്രിയുമായ എസ്. ദുരൈമുരുകൻ അധ്യക്ഷനാകും. നടൻ സത്യരാജ് പുസ്തകം പരിചയപ്പെടുത്തും. കവി വൈരമുത്തുവും ചടങ്ങില്‍ പങ്കെടുക്കും.

  1976 വരെയുള്ള തന്‍റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളാണ് ആത്മകഥയുടെ ഒന്നാം വാല്യത്തില്‍ പരാമര്‍ശിക്കുന്നതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.  വിദ്യാർഥിയായിരിക്കെയുള്ള തന്‍റെ രാഷ്ട്രീയപ്രവേശനം മുതൽ പെരിയാർ, അണ്ണാദുരൈ, പിതാവ് കരുണാനിധി എന്നിവരിലൂടെയുള്ള തന്റെ വളർച്ചയും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ദ്രാവിഡപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളായ പെരിയാർ, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവർ നടത്തിയ ജനകീയസമരങ്ങൾ, ഡി.എം.കെ. ഉദയം, വളർച്ച തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

  നമ്മുടെ നേതാക്കള്‍ നടത്തിയ പോരാട്ടങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. അവരുടെ നയങ്ങളാണ് പാര്‍ട്ടി  ഇന്നത്തേ നിലയിലേക്ക് വളരാന്‍ കാരണമായതെന്ന് തിരുനെല്‍വേലിയെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാലിന്‍ പറഞ്ഞു.

  1953 മാർച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ കടുത്ത ആരാധകനായിരുന്ന കരുണാനിധി മകന് സ്റ്റാലിൻ എന്നു പേരിടുകയായിരുന്നു. ചെത്‌പെട്ടിലെ എം.സി.സി. സ്കൂളിലും റോയപ്പെട്ടയിലെ ന്യൂകോളേജിലുമായി പഠനം പൂർത്തിയാക്കിയ സ്റ്റാലിൻ പിതാവിന്‍റെ പാത പിന്തുടർന്ന് ദ്രാവിഡരാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു.

  ദ്രാവിഡ മുന്നേറ്റ കഴകം യുവജന വിഭാഗത്തെ സംഘടിപ്പിച്ചുക്കൊണ്ടായിരുന്നു തുടക്കം. 1989-ൽ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിൽനിന്ന്‌ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെനിന്നുള്ള യാത്രയിൽ പാർട്ടി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രിപദവിയും സ്റ്റാലിനെ തേടിയെത്തി.

  യുഎഇയുമായി ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഇന്ത്യ


  യുഎഇയുമായി ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ Comprehensive Economic Partnership Agreement (CEPA) ഒപ്പുവെച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള വെർച്വൽ ഉച്ചകോടിയിലാണ് തീരുമാനം. 2021 സെപ്റ്റംബറിൽ ആരംഭിച്ച ചർച്ചകളുടെ ആദ്യ പ്രധാന വ്യാപാര ഉടമ്പടിയാണിത്. റെക്കോർഡ് സമയത്തിനുള്ളിലാണ് ഉടമ്പടി പൂർത്തിയാക്കിയിരിക്കുന്നത്.

  അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുക, ഊർജ്ജ സംക്രമണത്തെ പിന്തുണയ്ക്കുക, കുറഞ്ഞ കാർബൺ, സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിന് സംയുക്ത ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുക, യുഎഇയിൽ ഒരു ഐഐടി സ്ഥാപിക്കുക എന്നിവയെക്കുറിച്ചാണ് ഉടമ്പടി.

  യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി,വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി എന്നിവരുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘവുമായി നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കരാർ ഒപ്പിട്ടത്. പ്രതിരോധം, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, ഊർജം, വൈദഗ്ധ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലെ സഹകരണം സംയുക്ത പ്രസ്താവനയിൽ വിശദീകരിക്കുന്നു.
  Published by:Arun krishna
  First published: