• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്, ഒപ്പം പ്രതിപക്ഷ നേതാക്കളും

രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്, ഒപ്പം പ്രതിപക്ഷ നേതാക്കളും

നേരത്തെ ഗുലാം നബി ആസാദ് , സീതാറാം യെച്ചൂരി, ഡി രാജ എന്നിവർ കശ്മീരിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു തിരിച്ചയച്ചിരുന്നു.

കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥൻ

കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥൻ

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ശനിയാഴ്ച കശ്മീരിലേക്ക്. രാഹുൽ ഗാന്ധിക്ക് പുറമെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി.രാജ എന്നിവരും കശ്മീർ സന്ദർശിക്കും. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും ആനന്ത് ശർമ്മയും ആർജെഡി നേതാവ് മനോജ് ഝായും സംഘത്തിലുണ്ടാകും.

    നേരത്തെ ഗുലാം നബി ആസാദ് , സീതാറാം യെച്ചൂരി, ഡി രാജ എന്നിവർ കശ്മീരിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു തിരിച്ചയച്ചിരുന്നു. സുരക്ഷാപ്രശ്നങ്ങളെ തുടർന്നയിരുന്നു നടപടി.

    നോട്ടുനിരോധന കാലത്ത് അനധികൃത പണമിടപാട്; പഞ്ചാബ് നാഷണൽ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നാലുവർഷം തടവ്

    അതേസമയം, ജമ്മു കാശ്മീർ സന്ദർശിക്കാൻ ഗവർണർ സത്യപാൽ മലിക് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ തുടർന്നായിരുന്നു സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസിലാക്കാൻ ഗവര്‍ണറുടെ ക്ഷണം.

    First published: