പാട്ന: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി ഇന്ന് പാട്ന കോടതിയിൽ ഹാജരാകുക.
കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകൾ പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന.
ഇതിനെതിരെയാണ് സുശീൽ കുമാർ മോദി കഴിഞ്ഞ ഏപ്രിലിൽ മാനനഷ്ടക്കേസ് നൽകിയത്. കോടതിയിൽ ഹാജരാകുന്ന രാഹുൽ ഗാന്ധി മസ്തിഷ്ക ജ്വരത്തെ തുടർന്ന് 130ഓളം കുട്ടികൾ മരിച്ച മുസഫർപ്പൂർ സന്ദർശിച്ചേക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.