ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു പുതിയ വാക്ക് തന്റെ ട്വിറ്ററിൽ പരിചയപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഓക്സ്ഫഡ് ഡിക്ഷണറിയിൽ പുതിയതായി എത്തിയ വാക്കെന്ന് പറഞ്ഞായിരുന്നു ആ പരിചയപ്പെടുത്തൽ. "Modilie" എന്ന ആ വാക്കിന് സത്യത്തെ നിരന്തരം തിരുത്തി കൊണ്ടിരിക്കുന്നത് എന്നായിരുന്നു രാഹുൽ നൽകിയ അർത്ഥം. 'ഇംഗ്ലീഷ് ഡിക്ഷണറിയിൽ ഒരു പുതിയ വാക്ക് കൂടി' എന്ന് പറഞ്ഞ് സ്ക്രീൻഷോട്ടിനൊപ്പമായിരുന്നു ട്വീറ്റ്.
അതേസമയം, ഓക്സ്ഫഡ് ഡിക്ഷണറിയുടെ ഫോട്ടോഷോപ് ചെയ്ത ഇമേജ് ആയിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. രാജ്യത്തെ ജനങ്ങളോട് മോദി നിരന്തരം കള്ളം പറയുകയാണെന്നും ജനങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകുന്നെന്നും നിരന്തരം ആരോപിക്കുന്നതിന് ഇടയിലാണ് പുതിയ വാക്ക് രാഹുൽ ഗാന്ധി ട്വിറ്ററിൽ പരിചയപ്പെടുത്തിയത്. വിശ്രമമില്ലാതെ നിരന്തരം കള്ളം പറയുക എന്നാണ് പുതിയ വാക്കിന് അർത്ഥം നൽകിയിരിക്കുന്നത്.
There’s a new word in the English Dictionary. Attached is a snapshot of the entry :) pic.twitter.com/xdBdEUL48r
എന്നാൽ, രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ നിഷേധിച്ച് ഓക്സ്ഫഡ് ഡിക്ഷണറി തന്നെ രംഗത്തെത്തി. ‘Modilie’ എന്ന വാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് തെറ്റാണെന്ന് ഓക്സ്ഫഡ് ഡിക്ഷണറി ട്വിറ്ററിൽ വ്യക്തമാക്കി. ഇങ്ങനെയൊരു വാക്ക് ഓക്സ്ഫഡ് ഡിക്ഷണറിയിൽ എവിടെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ട്വീറ്റിൽ അവർ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.