നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഫിഷറീസ് വകുപ്പ് രൂപീകരിച്ചപ്പോൾ നിങ്ങള്‍ അവധിയിലായിരുന്നു'; രാഹുൽ ഗാന്ധിയോട് ആഭ്യന്തരമന്ത്രി അമിത് ഷാ

  'ഫിഷറീസ് വകുപ്പ് രൂപീകരിച്ചപ്പോൾ നിങ്ങള്‍ അവധിയിലായിരുന്നു'; രാഹുൽ ഗാന്ധിയോട് ആഭ്യന്തരമന്ത്രി അമിത് ഷാ

  നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ ബി ജെ പി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയിക്കുമെന്നും പുതിയ സര്‍ക്കാരിന് രൂപം നല്‍കുമെന്നുമുളള പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു.

  അമിത് ഷാ

  അമിത് ഷാ

  • Share this:
   പുതുച്ചേരി : മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക മന്ത്രാലയം വേണമെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രം രണ്ടുവര്‍ഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചത് പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്ന് പറഞ്ഞ അമിത് ഷാ, 2019ൽ ഫിഷറീസ് വകുപ്പ് രൂപീകരിച്ചപ്പോൾ അവധിയിലായിരുന്നതുകൊണ്ടാകും ഇക്കാര്യം അദ്ദേഹം അറിയാതിരുന്നതെന്നും കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.

   'എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാത്തത് എന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെവെച്ച് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നല്‍കിയിരുന്നു. അന്ന് നിങ്ങള്‍ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തത്.' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

   Also Read- Sumalatha| ഇത് മണ്ണാറത്തൊടി ജയകൃഷ്ണന്റെ ക്ലാര അല്ല; സാരിയിൽ തിളങ്ങി നടിയും എംപിയുമായ സുമലത

   നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിക്കുന്നത്. എന്നാല്‍ 2019ല്‍ തന്നെ ഫിഷറീസ് വകുപ്പിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബിജെപി ഉടന്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

   'പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഒരു പാര്‍ട്ടിയുടെ ലോക്‌സഭയിലുളള അംഗത്തിന് കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയത് പോലും അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ.'- അമിത് ഷാ ചോദിച്ചു.

   നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ ബി ജെ പി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയിക്കുമെന്നും പുതിയ സര്‍ക്കാരിന് രൂപം നല്‍കുമെന്നുമുളള പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് വി.നാരായണസ്വാമിയുടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി എംഎല്‍എമാരെ വിലയ്‌ക്കെടുക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.

   രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി ഗിരിരാജ് സിങ്

   ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രാഹുലിനെതിരെ രൂക്ഷ വിമർശനം നടത്തി. ''20,050 കോടി രൂപ മുതൽമുടക്കിയ ഒരു ഫിഷറീസ് വകുപ്പുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമായിരുന്നു. 70 വർഷത്തിനിടയിൽ നിങ്ങളുടെ 'നാനാജിക്കും മറ്റുള്ളവർക്കും ചെയ്യാൻ കഴിയാത്ത ജോലികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തു.''- അദ്ദേഹം പറഞ്ഞു.

   രാഹുലിന്റെ ആവർത്തിച്ചുള്ള അബദ്ധങ്ങൾ ആസൂത്രിതമായ ഒരു തന്ത്രമാണ്. സഹോദരൻ വടക്കും തെക്കും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്നു. സഹോദരി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ തന്ത്രം. ഒന്നുകിൽ അദ്ദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ്, അല്ലെങ്കിൽ വേണ്ടത്ര അറിവില്ല- മന്ത്രി കൂട്ടിച്ചേർത്തു.
   Published by:Rajesh V
   First published: