മാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് 1984ലാണ് രാജീവ് ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറിൽ 40ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്ഫോടനത്തിൽ മരിക്കുകയായിരുന്നു.
1944 ആഗസ്റ്റ് 20ന് ജനിച്ച രാജീവ് നാല് തവണയാണ് ഉത്തര്‍ പ്രദേശിലെ അമേത്തി മണ്ഡലത്തെ പാര്‍ലിമെന്റില്‍ പ്രതിനിധീകരിച്ചത്. 1984-1989 കാലയളവിലാണ് അദ്ദേഹം പ്രധാന മന്ത്രി പദം വഹിച്ചത്. മാതാവും മുന്‍ പ്രധാന മന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെ വീരചരമത്തെ തുടര്‍ന്നാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാന മന്ത്രിയായി അവരോധിക്കപ്പെട്ടത്. മരണാനന്തരം രാജ്യത്തിന്റെ പേരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.ദേശീയ തീവ്രവാദ വിരുദ്ധ ദിനമായാണ് രാജീവ്ഗാന്ധിയുടെ ചരമ വാര്‍ഷികം ആചരിക്കുന്നത്.