• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിങ്ങളുടെ ആറ്റിറ്റ്യൂഡ് മാറ്റൂ; അവളെ ബഹുമാനിക്കാൻ പഠിക്കെന്ന് രാഹുൽ ഗാന്ധി

news18india
Updated: August 23, 2018, 12:48 PM IST
നിങ്ങളുടെ ആറ്റിറ്റ്യൂഡ് മാറ്റൂ; അവളെ ബഹുമാനിക്കാൻ പഠിക്കെന്ന് രാഹുൽ ഗാന്ധി
news18india
Updated: August 23, 2018, 12:48 PM IST
ഹാംബർഗ്: സ്ത്രീകൾക്ക് ഇന്ത്യ സുരക്ഷിത ഇടമല്ലെന്ന ആരോപണങ്ങളെ തള്ളി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജർമ്മനിയിലെ ഹാംബർഗിൽ ബുകെറിയസ് സമ്മർ സ്കൂളിൽ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിലെ പുരുഷൻമാർ ഒരിക്കലും സ്ത്രീകളെ തങ്ങൾക്കൊപ്പം തുല്യതയുള്ളവരായി കാണുന്നില്ല. ഈ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിത ഇടമല്ലെന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ലോകത്തിൽ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു ഇടമാണ് ഇന്ത്യ എന്നു പറയുന്നതിനോട് യോജിപ്പില്ല. എന്നാൽ, ഇന്ത്യയിൽ സ്ത്രീകൾക്ക് എതിരെ നിരവധി അക്രമങ്ങൾ നടക്കാറുണ്ട്. ഇതിൽ മിക്കതും നേരിട്ട് കാണാവുന്നതാണ്, ചിലത് തെരുവുകളിലാണ്. എന്നാൽ, ഭൂരിഭാഗം ആക്രമണങ്ങളും പരോക്ഷമായാണ് നടക്കാറുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വീടുകളിൽ സ്ത്രീകൾ ആക്രമിക്കപ്പെടാറുണ്ട്. എന്നാൽ, ഇത് പുറംലോകം അറിയാറില്ല. എനിക്ക് തോന്നുന്നത് ഇതൊരു സാംസ്കാരികപരമായ പ്രശ്നമാണെന്നാണ്. ഇതിൽ മിക്കതും ഇന്ത്യയിലെ പുരുഷൻമാർക്ക് സ്ത്രീകളോടുള്ള കാഴ്ചപ്പാടു മൂലം സംഭവിക്കാവുന്നതാണ്. രാജ്യത്ത് അക്രമങ്ങൾ വർദ്ധിക്കുമ്പോൾ ദുർബലരായവരാണ് അതിന് കൂടുതൽ ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണസിരാകേന്ദ്രങ്ങളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയുണ്ടായിരുന്നു അദ്ദേഹത്തിന്. രാഷ്ട്രീയ പാർട്ടികളിൽ വനിതാ പ്രതിനിധികളെ അങ്ങനെ കാണാറില്ല. പാർലമെന്‍റിലും നിയമസഭയിലും ആവശ്യത്തിന് അംഗങ്ങൾ എത്താറില്ല. സ്ത്രീകളെ അധികാര പദവികളിൽ എത്തിച്ചില്ലെങ്കിൽ അവരുടെ അഭിപ്രായം നമുക്ക് അറിയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതകളെ കൂടെ പങ്കാളികളാക്കാതെ ഒരു രാജ്യം പടുത്തുയർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
First published: August 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626