'നാടകം വേണ്ട'; ആത്മാർത്ഥത ഉണ്ടെങ്കിൽ രാഹുൽ ഗാന്ധി രാജിവയ്ക്കണമെന്ന് CPI

കേരള മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് അതുൽ കുമാർ അഞ്ജൻ

news18
Updated: May 28, 2019, 8:25 AM IST
'നാടകം വേണ്ട'; ആത്മാർത്ഥത ഉണ്ടെങ്കിൽ രാഹുൽ ഗാന്ധി രാജിവയ്ക്കണമെന്ന് CPI
അതുൽ കുമാർ അഞ്ജാൻ
  • News18
  • Last Updated: May 28, 2019, 8:25 AM IST
  • Share this:
ന്യൂഡൽഹി: ആത്മാർത്ഥത ഉണ്ടെങ്കിൽ രാഹുൽ ഗാന്ധി
നാടകം കളിക്കാതെ കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്‍ക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്‍. പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കി ബിജെപിക്ക് വൻ വിജയം സമ്മാനിച്ചത് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയുമാണ്. ഇടത് പാർട്ടികൾ രാജി നാടകത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.


രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധതയുമായി ബന്ധപ്പെട്ട് കോണ്ഗ്രസിൽ നടക്കുന്ന നീക്കങ്ങൾക്ക് എതിരെ ആദ്യമായാണ് സിപിഐ ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. ഒഴിയാനാണ് തീരുമാനമെങ്കിൽ വിലകുറഞ്ഞ നാടകം കളിക്കാതെ രാഹുൽ അത് ഉടൻ നടപ്പാക്കണം.

ബി.ജെ.പിയുടെ വിജയത്തിന് ഉത്തരവാദി രാഹുല്‍ഗാന്ധിയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇഞ്ച് പോലും ഇടം നല്‍കിയില്ല. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇടത് പാർട്ടികൾക്ക് രാജി നാടകത്തിൽ വിശ്വാസമില്ലെന്നും കേരള മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും അതുൽ കുമാർ അഞ്ജൻ പറഞ്ഞു.

First published: May 28, 2019, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading