നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'യാഥാര്‍ഥ്യം മനസിലാക്കി മുത്തച്ഛനെ പോലെ ഉയര്‍ന്നു നില്‍ക്കൂ'; രാഹുലിനെ ഉപദേശിച്ച് പാക് മന്ത്രി

  'യാഥാര്‍ഥ്യം മനസിലാക്കി മുത്തച്ഛനെ പോലെ ഉയര്‍ന്നു നില്‍ക്കൂ'; രാഹുലിനെ ഉപദേശിച്ച് പാക് മന്ത്രി

  പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈനാണ് രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

  • Share this:
   ന്യൂഡൽഹി: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പാകിസ്ഥാൻ മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്‍. ആശയക്കുഴപ്പമുണ്ടാക്കാതെ യാഥാർഥ്യത്തോട് അടുത്തു നിൽക്കണമെന്നും മുത്തച്ഛനെ പോലെ ഉയർന്നു നിൽക്കണമെന്നുമാണ് പാക് മന്ത്രി രാഹുലിനെ ട്വീറ്റിലൂടെ ഉപദേശിച്ചിരിക്കുന്നത്.   കേന്ദ്ര സർക്കാരിനോട് പല കാര്യങ്ങളിലും എതിർപ്പുണ്ടെങ്കിലും ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ലോകത്തെമ്പാടുമുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനാണ് കശ്മീരിലെ സംഘർഷങ്ങൾക്കു പിന്നിലെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ രംഗത്തെത്തിയിരിക്കുന്നത്.   Also Read 'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം'; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
   First published:
   )}