• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

2005-ല്‍ മന്‍മോഹന് കരിങ്കൊടി; ജെഎന്‍യുവിലെ തീവ്ര ഇടത് തീപ്പൊരി ഇന്ന് രാഹുലിന്റെ ബുദ്ധികേന്ദ്രം

2005-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാട്ടിയ കേസില്‍ അറസ്റ്റിലായ 'ഐസ' നേതാവായിരുന്നു സന്ദീപ് സിംഗ്. രാഹുലിന്റെ മാത്രമല്ല പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനും സന്ദീപ് സിംഗാണ്.

news18
Updated: April 2, 2019, 4:25 PM IST
2005-ല്‍ മന്‍മോഹന് കരിങ്കൊടി; ജെഎന്‍യുവിലെ തീവ്ര ഇടത് തീപ്പൊരി  ഇന്ന് രാഹുലിന്റെ ബുദ്ധികേന്ദ്രം
സന്ദീപ് സിംഗ്
  • News18
  • Last Updated: April 2, 2019, 4:25 PM IST IST
  • Share this:
ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും നിലപാടുകള്‍ക്കും പിന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പഴയകാല തീപ്പൊരി നേതാവ്. അതും 2005-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാട്ടിയ കേസില്‍ അറസ്റ്റിലായ 'ഐസ' നേതാവായിരുന്നു സന്ദീപ് സിംഗ്. രാഹുലിന്റെ മാത്രമല്ല പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനും സന്ദീപ് സിംഗാണ്.

ഔദ്യോഗികമായി രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശക സ്ഥാനത്ത് നിയമിക്കപ്പെട്ടിട്ടില്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നണി രാഷ്ട്രീയത്തില്‍ നടത്തിയ തന്ത്രപ്രധാന ചുവടുവയ്പ്പുകള്‍ക്കും രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കുമൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുന്‍കാല ഇടതു തീപ്പൊരി നേതാവാണ്. ഒരു കാലത്ത് ശത്രുപക്ഷത്തായിരുന്ന സന്ദീപ് എങ്ങനെയാണ് രാഹുലിനു പ്രിയങ്കരനായതെന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും ഇപ്പോഴും അജ്ഞാതമാണ്. 2017 മുതലാണ് സന്ദീപിനെ രാഹുലിനൊപ്പം കണ്ടുതുടങ്ങിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

അലഹബാദ് സര്‍വകലാശാലയിലെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ സന്ദീപ് ജെ.എന്‍.യുവിലെത്തുന്നത്. തീവ്ര ഇടതു വിദ്യാര്‍ഥി സംഘടനയുടെ നേതാവായി മാറിയ സന്ദീപ് അക്കലത്ത് കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി സംഘടനായായ എന്‍.എസ്.യു നേതാക്കളുടെയും എതിരാളിയായിരുന്നു. 2005-ല്‍ ജെ.എന്‍.യു സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദീപിന്റെ നേതൃത്വത്തിലുള്ള ഐസ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ പേരിലായിരുന്നു ആ പ്രതിഷേധം. മികച്ച പ്രാസംഗികനായിരുന്ന സന്ദീപ് 2007-ല്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

ജെ.എന്‍.യു പഠനത്തിനു ശേഷം ഇടതുപക്ഷവുമായി ബന്ധമുപേക്ഷിച്ച ലോക്പാല്‍ പ്രക്ഷോഭത്തില്‍ സന്ദീപ് അണ്ണാ ഹസാരെ, അരവിന്ദ് കെജരിവാള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസുമായി അടുക്കുന്നത്. നേതാക്കള്‍ക്കു വേണ്ടി പ്രസംഗം തയാറാക്കുകയെന്നതായിരുന്നു ആദ്യകാലത്തെ പണിയെങ്കിലും പിന്നീട് കോണ്‍ഗ്രസിന്റെ നയരൂപീകരണത്തിലെ പ്രധാനിയായി സിംഗ് മാറി.

Also Read ന്യായ് പദ്ധതിയും സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് കോൺഗ്രസ് പ്രകടന പത്രിക

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇടതു ബുദ്ധജീവികളെ തന്റെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ നൂറോളം ഇടതു ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളുമാണ് ഇപ്പോള്‍ രാഹുലിന്റെ സംഘത്തിലുള്ളത്. നിലവില്‍ കോര്‍പറേറ്റുകള്‍ക്കും എതിരായും പാവങ്ങള്‍ക്ക് അനുകൂലമായുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗങ്ങള്‍ക്കു പിന്നലെ ബുദ്ധികേന്ദ്രം സന്ദീപാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പോലും വ്യക്തമാക്കുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലെ ബുദ്ധി കേന്ദ്രവും സന്ദീപ് സിംഗാണ്. വരാണസിയില്‍ ഉള്‍പ്പെടെ പ്രയങ്ക നടത്തിയ പ്രസംഗങ്ങളിലും സന്ദീപീന്റെ ഇടതുപക്ഷ നിലപാട് വ്യക്തമാണ്.

Loading...

First published: April 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...