പൗരത്വം സംബന്ധിച്ച് സ്വതന്ത്ര സ്ഥാനാർഥിയുടെ പരാതി; രാഹുലിന്റെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

രാഹുല്‍ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് ആരോപണം.

news18india
Updated: April 20, 2019, 3:03 PM IST
പൗരത്വം സംബന്ധിച്ച് സ്വതന്ത്ര സ്ഥാനാർഥിയുടെ പരാതി; രാഹുലിന്റെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി
രാഹുൽ ഗാന്ധി
  • News18 India
  • Last Updated: April 20, 2019, 3:03 PM IST IST
  • Share this:
ലക്നൗ: അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി വച്ചു. ഈ മാസം 22ലേക്കാണ് പരിശോധന മാറ്റിയിരിക്കുന്നത്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച് സ്വതന്ത്ര സ്ഥാനാർഥിയുടെ പരാതിയെ തുടർന്നാണ് നടപടി.

പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിടാൻ കാരണം ഊർമിള മദോന്ദ്കറോ?


രാഹുൽ ഗാന്ധിയുടെ വിദ്യഭ്യാസ യോഗ്യതയെക്കുറിച്ചും പരാതിയുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായ ധ്രുവ് ലാൽ നൽകിയ പരാതിയെ തുടർന്നാണ് സൂക്ഷ്മപരിശോധന മാറ്റിയതെന്ന്  അമേഠി ലോക് സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ അറിയിച്ചു.

രാഹുല്‍ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നും ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാൾ ആരോപിക്കുന്നു. രൂക്ഷമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് സൂക്ഷ്മപരിശോധന മാറ്റിയത്.

നേരത്തെ രാഹുലിന്റെ പൗരത്വം പരാതിയിൽ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചിരുന്നു  മെയ് ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading