നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമേഠിയില്‍ രാഹുലിന്റെ പത്രിക സ്വീകരിച്ചു

  അമേഠിയില്‍ രാഹുലിന്റെ പത്രിക സ്വീകരിച്ചു

  ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടിഷ് പൗരനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം.

  രാഹുൽ ഗാന്ധി

  രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിൽ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്ന് സൂഷ്മപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രമെ രാഹുലിന്റെ പേരുലുള്ളൂവെന്നും മറ്റൊരു രാജ്യത്തും പൗരത്വമില്ലെന്നും അഭിഭാഷകന്‍ വരണാധികാരെയെ ബോധ്യപ്പെടുത്തി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തിനും മറുപടി നല്‍കിയതോടെയാണ് പരാതി തള്ളി പത്രിക സ്വീകരിച്ചത്.

   ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടിഷ് പൗരനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം. രാഹുലിനെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ധ്രുവ് രാജാണ് നാമനിര്‍ദേശ പത്രികയില്‍ ഗുരുതര പിഴവുകളുണ്ടെന്ന ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

   Also Reading തെരഞ്ഞെടുപ്പിൽ രാജ്യത്തെ സ്ത്രീകൾ അവർക്ക് മറുപടി നൽകും: അധിക്ഷേപത്തിനെതിരെ ജയപ്രദ

   1995-ലാണ് രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എം.ഫില്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റും അഭിഭാഷകന്‍ ഹാജരാക്കി.

   അമേഠിയിലെ പരാതിയുടെ ചുവട് പിടിച്ച് വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്നാണ് തുഷാറിന്റെയും ആരോപണം.

   First published:
   )}