ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. ബിജെപി ആസ്ഥാനത്ത് ഫലം വരും മുൻപ് നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാൻ തയാറായത് നല്ല കാര്യമെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
തുടർന്ന് ട്വിറ്റർ സന്ദേശത്തിലും രാഹുൽ മോദിയെ പരിഹസിച്ചു. അടുത്ത തവണയെങ്കിലും കുറച്ച് ചോദ്യങ്ങൾക്ക് മറുപടി പറയാൻ അമിത് ഷാ അനുവദിച്ചേക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
വാർത്താസമ്മേളനത്തിലും മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രാഹുൽ പ്രതികരിച്ചത്. റഫാല്‍ കേസില്‍ എനിക്ക് ഉത്തരം തരാത്തത് എന്തുകൊണ്ടാണെന്നും അനില്‍ അംബാനിക്ക് രാജ്യത്തിന്റെ 3000 കോടി രൂപ എന്തിന് നല്‍കിയെന്ന എന്റെ ചോദ്യത്തിന് ഉത്തരം പറയണം. താങ്കള്‍ എന്തുകൊണ്ടാണ് എന്നോട് ചര്‍ച്ചക്ക് വരാത്തതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയണമെന്നും രാഹുൽ പറഞ്ഞു.
Also read:
പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത് നല്ല കാര്യം; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
മോദി എന്തുകൊണ്ടാണ് റഫാല്‍ വിഷയത്തില്‍ പേടിക്കുന്നത്. മോദിയുടേത് ഹിംസയുടെ തത്ത്വശാസ്ത്രമാണ്, ഗാന്ധിജിയുടേതല്ല. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പക്കൽ അളവറ്റ പണവും ടി വിയും മാർക്കറ്റിങ്ങും ഉണ്ടായിരുന്നു. സത്യം മാത്രമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. അന്തിമ ഫലത്തിൽ സത്യം ജയിക്കും. മോദിക്കുമുന്നിൽ 90% വാതിലുകളും അടച്ചു. എതിരാളികളെ അധിക്ഷേപിച്ച് ബാക്കി 10% വാതിലുകള്‍ മോദി അടച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.