ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അപമാനിക്കുന്നതിനെക്കാൾ താൻ മരിക്കുന്നതായിരിക്കും നല്ലതെന്ന് രാഹുൽ പറഞ്ഞു. ബിജെപിയും മോദിയും നെഹ്റു കുടുംബത്തിന് നേരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
also read: 'മൊട കണ്ടാല്‍ ഇടപെടുമണ്ണാ' ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നടപടിയുമായി ഐസിസി
മോദിജി വിദ്വേഷത്തോടെ സംസാരിക്കുന്നു. അദ്ദേഹം എന്റെ അച്ഛനെ അപമാനിച്ചു. അമ്മുമ്മയെ അപമാനിച്ചു, മുത്തച്ഛനെ അപമാനിച്ചു. പക്ഷെ ഞാനൊരിക്കലും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ പറയില്ല. അദ്ദേഹത്തിൻറെ അച്ഛനെയോ അമ്മയെയോ പറയില്ല. മരിക്കേണ്ടി വന്നാലും അദ്ദേഹത്തിന്റെ അച്ഛനെയോ അമ്മയെയോ അപമാനിക്കില്ല- രാഹുൽ വ്യക്തമാക്കി.
ഞാൻ ആർഎസ്എസ്കാരനോ ബിജെപിക്കാരനോ അല്ലാത്തതുകൊണ്ടും കോൺഗ്രസുകാരനായതുകൊണ്ടുമാണിത്. എനിക്കു നേരെ അദ്ദേഹം വിദ്വേഷം കാണിക്കുമ്പോൾ തിരികെ ഞാൻ സ്നേഹം നൽകും. ഞങ്ങൾ മോദിജിയെ സ്നേഹം കൊണ്ട് പരാജയപ്പെടുത്തും. നിങ്ങളെ ആലിംഗനം ചെയ്യുന്നു- രാഹുല്‍ പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നതിനിടെ വ്യക്തികൾക്കു നേരെ ആക്രമണവുമായി എത്തിയിരിക്കുകയാണ് പാർട്ടികൾ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതിക്കാരൻ നമ്പർ1 എന്നാണ് ബിജെപി പരിഹസിച്ചത്. ഇതിനു പകരമായി പ്രിയങ്കഗാന്ധി മോദിയെ ദുര്യോധനൻ എന്ന് വിളിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.