നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോട്. മോദിയോടോ ബിജെപിയോടോ അല്ല' - കാവൽക്കാരൻ കള്ളൻ തന്നെ; അതാണ് യാഥാർഥ്യമെന്ന് രാഹുൽ ഗാന്ധി

  'മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോട്. മോദിയോടോ ബിജെപിയോടോ അല്ല' - കാവൽക്കാരൻ കള്ളൻ തന്നെ; അതാണ് യാഥാർഥ്യമെന്ന് രാഹുൽ ഗാന്ധി

  തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു

  രാഹുൽ ഗാന്ധി

  രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ വീണ്ടും കാവൽക്കാരൻ കള്ളൻ പരാമർശം ഉയർത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി രാഹുൽ ഗാന്ധി ഇന്നും ആവർത്തിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ചത്.

   "താൻ ക്ഷമായാചനം നടത്തിയത് സുപ്രീംകോടതിയോടാണ്. പ്രധാനമന്ത്രോയോടോ ബിജെപിയോടോ താൻ ക്ഷമായാചനം നടത്തിട്ടില്ല. കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിൽ താൻ ഉറച്ചുനിൽക്കുകയാണ്. ഇനിയും ഞങ്ങളുടെ മുദ്രാവാക്യം അങ്ങനെ തന്നെ ആയിരിക്കും" - രാഹുൽ ഗാന്ധി പറഞ്ഞു.

   കർഷകരെയും യുവാക്കളെയും മോദി സർക്കാർ വഞ്ചിച്ചു; യുപിയിൽ BJPക്ക് വൻ തിരിച്ചടിയേൽക്കുമെന്ന് പ്രിയങ്ക ഗാന്ധി

   നരേന്ദ്ര മോദിയുടെ 'വീഡിയോ ഗെയി'മിനെതിരെയും രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തി. ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യസ്വത്തല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം വിചാരിക്കുന്നതു പോലെ ആർമിയോ എയർ ഫോഴ്സോ നേവിയോ അദ്ദേഹത്തിന്‍റെ സ്വകാര്യ സ്വത്തല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

   തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കാര്യം വരുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു നിലപാടാണ്. എന്നാൽ, കോൺഗ്രസിന്‍റെ കാര്യം വരുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യത്യസ്തമായ നിലപാടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി പുറത്താകുമെന്ന് ഉറപ്പായെന്നും ബിജെപി സർക്കാരും പുറത്താകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

   First published: