രാഹുൽ ഗാന്ധി മുതൽ യെച്ചൂരി വരെ; 48 മണിക്കൂറിനുള്ളിൽ ചന്ദ്രബാബു നായിഡു കണ്ടത് എട്ടോളം ദേശീയനേതാക്കളെ

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയുടെ കൺവീനറായി ഉത്തരവാദിത്തം ഏറ്റെടുത്ത ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ഡൽഹിയിലേക്ക് എത്തി

news18
Updated: May 19, 2019, 6:02 PM IST
രാഹുൽ ഗാന്ധി മുതൽ യെച്ചൂരി വരെ; 48 മണിക്കൂറിനുള്ളിൽ ചന്ദ്രബാബു നായിഡു കണ്ടത് എട്ടോളം ദേശീയനേതാക്കളെ
ചന്ദ്രബാബു നായിഡു
  • News18
  • Last Updated: May 19, 2019, 6:02 PM IST
  • Share this:
ന്യൂഡൽഹി: പതിനേഴാമത് ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനഘട്ടത്തിലാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുന്നത് ഏതുവിധേനയും തടയാനാണ് പ്രതിപക്ഷകക്ഷികൾ ശ്രമിക്കുന്നത്. ആന്ധ്രാപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡു തിരക്കിലാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ 21 പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനുള്ള തിരക്കിട്ട പ്രയത്നത്തിലാണ് ചന്ദ്രബാബു നായിഡു.

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയുടെ കൺവീനറായി ഉത്തരവാദിത്തം ഏറ്റെടുത്ത ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ഡൽഹിയിലേക്ക് എത്തി. ഡൽഹിയിലെത്തിയ ചന്ദ്രബാബു നായിഡു നേരെ പോയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്കാണ്. തന്‍റെ സംസ്ഥാനത്തിലെ ചില ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന് പറയുന്നതിനു വേണ്ടിയായിരുന്നു അത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് പടിയിറങ്ങിയ തെലുഗു ദേശം പാർട്ടി നേതാവ് നേരെ പോയത് തന്‍റെ രാഷ്ട്രീയ യാത്രയ്ക്ക് വേണ്ടിയായിരുന്നു ഇത്.

ചന്ദ്രബാബു നായിഡു ഏറ്റവുമാദ്യം എത്തിയത് സി.പി.എം നേതാവ് സിതാറാം യെച്ചൂരിയെ കാണാനായിരുന്നു. പാർട്ടിയുടെ ഗോൾ മാർക്കറ്റിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വോട്ടിംഗ് മെഷീൻ ക്രമക്കേടുകളും പെരുമാറ്റച്ചട്ട ലംഘനവും ചർച്ചയായി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാത്തരം യോഗങ്ങൾക്കും ഹാജരായിരിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി.

തുടർന്ന്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനാണ് ചന്ദ്രബാബു നായിഡു എത്തിയത്. മനിഷ് സിസോദിയയും രാജ്യസഭ എം.പി സഞ്ജയ് സിംഗും യോഗത്തിൽ പങ്കെടുത്തു. മഹാഗത് ബന്ധൻ സഖ്യത്തിന് എല്ലാവിധ പിന്തുണയും ആം ആദ്മി പാർട്ടിയും വാഗ്ദാനം ചെയ്തു. ശനിയാഴ്ചയും ചന്ദ്രബാബു നായിഡു പ്രതിപക്ഷ കക്ഷികളുമായുള്ള കൂടിക്കാഴ്ചയിൽ ആയിരുന്നു.

സി.പി.ഐ നേതാവ് സുധാകർ റെഡ്ഡി ആന്ധ്രാപ്രദേശ് ഭവനിലെത്തി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. എൻ.സി.പി നേതാവ് ശരത് പവാറുമായും നായിഡു കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിൽ നിന്ന് നേരിട്ടെത്തിയാണ് ശരത് പവാർ നായിഡുവുമാി ചർച്ച നടത്തിയത്. ശരത് യാദവുമായും നായിഡു കൂടിക്കാഴ്ച നടത്തി.

ലഖ്നൗവിൽ എത്തിയ ചന്ദ്രബാബു നായിഡു സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും ബി.എസ്.പി നേതാവ് മായാവതിയുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചകൾക്ക് ശേഷം നായിഡു ശനിയാഴ്ച രാത്രിയോടെ തിരിച്ചെത്തി. യു പി എ ചെയർ പേഴ്സൺ സോണിയ ഗാന്ധിയുമായും നായിഡു കൂടിക്കാഴ്ച നടത്തും.
First published: May 19, 2019, 6:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading