• HOME
  • »
  • NEWS
  • »
  • india
  • »
  • രാജിയിൽ വിട്ടുവീഴ്ചയില്ലാതെ രാഹുൽഗാന്ധി: അനുനയ നീക്കങ്ങളുമായി നേതാക്കള്‍

രാജിയിൽ വിട്ടുവീഴ്ചയില്ലാതെ രാഹുൽഗാന്ധി: അനുനയ നീക്കങ്ങളുമായി നേതാക്കള്‍

സഹോദരി പ്രിയങ്കാ ഗാന്ധിയെ മാത്രമാണ് രാഹുൽ കാണുന്നത്. പാർട്ടി പ്രവർത്തകരുമായുള്ള ആശയവിനിമയവും പ്രിയങ്ക വഴി തന്നെയാണ്

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷപദവിയിൽ നിന്ന് രാജി വക്കാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലാതെ രാഹുൽ ഗാന്ധി. കോൺഗ്രസ് നേതാവിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുമായി പലനേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ആരെയും കാണാന്‍ രാഹുൽ തയ്യാറായിട്ടില്ല. പാർട്ടിയിലിലെ മുതിര്‍ന്ന നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് ഉൾപ്പെടെയുള്ളവര്‍ രാഹുലിനെ കാണാൻ ശ്രമിച്ചുവെങ്കിലും അനുമതി നിഷേധിക്കപ്പെടുകയാണുണ്ടായത്.

    Also Read-ടിവി ചർച്ചകൾ ബഹിഷ്കരിച്ച് കോൺഗ്രസ്: ഒരു മാസത്തേക്ക് വക്താക്കളെ അയക്കേണ്ടെന്ന് തീരുമാനം

    സഹോദരി പ്രിയങ്കാ ഗാന്ധിയെ മാത്രമാണ് രാഹുൽ കാണുന്നത്. പാർട്ടി പ്രവർത്തകരുമായുള്ള ആശയവിനിമയവും പ്രിയങ്ക വഴി തന്നെയാണ്. രാഹുൽ രാജിതീരുമാനത്തിൽ നിന്ന് പിന്‍മാറണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. എന്നാൽ ഇതിന് വഴങ്ങാതെ നെഹ്രു കുടുംബത്തിന് പുറത്തു നിന്നൊരാളെ അധ്യക്ഷനായി കണ്ടെത്തണമെന്നാണ് രാഹുലിന്‍റെ നിർദേശം.

    അതേസമയം ശനിയാഴ്ച കോണ്‍ഗ്രസ് എംപിമാരുടെ പാര്‍ലമെന്ററി പാർട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ യോഗവും ചേരുന്നുണ്ട്. രാജി തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ഈ യോഗത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉന്നയിച്ചേക്കും.

    First published: