• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇന്ത്യയിൽ മഴ പെയ്യുമ്പോൾ വിമാനങ്ങൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകാറുണ്ടോ' - മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

'ഇന്ത്യയിൽ മഴ പെയ്യുമ്പോൾ വിമാനങ്ങൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകാറുണ്ടോ' - മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

മധ്യപ്രദേശിലെ നീമുകിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
    നീമുക് (മധ്യപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിൽ മഴ പെയ്യുമ്പോഴൊക്കെ വിമാനങ്ങൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകാറുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ബാലകോട്ടിൽ ആക്രമണം നടത്തുന്നതിന് റഡാറുകളുടെ കണ്ണു വെട്ടിക്കാൻ കാർമേഘങ്ങൾ സഹായകമായിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു രാഹുൽ ഗാന്ധി ഇങ്ങനെ ചോദിച്ചത്. മധ്യപ്രദേശിലെ നീമുകിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

    "മോദിജി, ഇന്ത്യയിൽ മഴ പെയ്യുമ്പോഴെല്ലാം റഡാറിൽ നിന്ന് എല്ലാ വിമാനങ്ങളും അപ്രത്യക്ഷമാകുമോ" രാഹുൽ ഗാന്ധി ചോദിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ചു. "മോദിജി, മാമ്പഴം എങ്ങനെ കഴിക്കണമെന്ന് നിങ്ങൾ പഠിപ്പിച്ചു. ഇനി പറയു, രാജ്യത്തെ തൊഴിൽരഹിതരായ ജനതയ്ക്ക് വേണ്ടി എന്തു ചെയ്തു" - ചെറുപ്പം മുതൽ മാമ്പഴം ഇഷ്ടമാണെന്നും ഇപ്പോഴും മാമ്പഴം കഴിക്കാറുണ്ടെന്നും മോദി പറഞ്ഞതിനെ പരിഹസിച്ചായിരുന്നു രാഹുൽ ഗാന്ധി ഇങ്ങനെ ചോദിച്ചത്.

    ബാങ്കിന്‍റെ ജപ്തിഭീഷണി; തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

    ജി.എസ്.ടിയും നോട്ടു നിരോധനവും ലക്ഷക്കണക്കിന് ആളുകളെ തൊഴിൽരഹിതരാക്കിയെന്നും കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്ന ന്യായ് പദ്ധതി രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാസത്തിൽ 12, 000 രൂപയ്ക്ക് താഴെ വരുമാനമുള്ള അഞ്ചുകോടി കുടുംബങ്ങൾക്കാണ് ന്യായ് പദ്ധതിയുടെ ഗുണം ലഭിക്കുക.

    മഴമേഘങ്ങൾ ഉള്ളത് വ്യോമാക്രമണത്തിന് അനുകൂലമാകുമെന്നും റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ വിമാനങ്ങൾക്ക് അതിർത്തി കടക്കാമെന്ന് ബാലാകോട്ട് ആക്രമണത്തിന് മുമ്പായി നടന്ന കൂടിക്കാഴ്ചയിൽ താൻ ചൂണ്ടിക്കാട്ടിയിരുന്നതായി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.

    First published: