'പാര്‍ട്ട്ടൈമായി പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണം'

news18india
Updated: December 6, 2018, 8:21 PM IST
'പാര്‍ട്ട്ടൈമായി പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണം'
  • Share this:
ന്യൂഡല്‍ഹി: മാ​ധ്യ​മ​ങ്ങ​ളെ കാണാത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പരിഹസിച്ച് കോ​ണ്‍​ഗ്ര​സ് അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷം മോ​ദി ഇ​തു​വ​രെ പ​ത്ര​സ​മ്മേ​ളനം നടത്തിയിട്ടില്ല. എ​ന്നാ​ല്‍ ചി​ല ദേ​ശീ​യ ചാ​ന​ലു​ക​ള്‍​ക്ക് അ​ദ്ദേ​ഹം അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചല്ലോ, ഇനി തന്‍റെ പാര്‍ട്ട്ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: കോഴ നൽകിയിട്ടില്ലെന്ന് ക്രിസ്റ്റിന്‍ മിഷേല്‍

അധികാരമേറ്റ‌്‌ 1,​654 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി ഒരുതവണ പോലും വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാധ്യമപ്രവ‌ര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും രസകരമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.First published: December 6, 2018, 2:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading