സ്ത്രീകളുടെ കോച്ചിലെ യാത്ര; പിടിയിലായത് 1786 പുരുഷന്മാർ

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 4,02,760 പേർ പിടിയിലായിട്ടുണ്ട്. 16.33 കോടി രൂപയാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്.

News18 Malayalam | news18-malayalam
Updated: February 18, 2020, 9:55 AM IST
സ്ത്രീകളുടെ കോച്ചിലെ യാത്ര; പിടിയിലായത് 1786 പുരുഷന്മാർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ട്രെയിനിൽ സ്ത്രീകൾക്കുള്ള കോച്ചിൽ യാത്ര ചെയ്തതിന് ദക്ഷിണ റെയിൽവെ കഴിഞ്ഞ വർഷം പിടികൂടിയത് 1786 പുരുഷന്മാരെ. ഇവരില്‍ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. റിസർവേഷൻ കോച്ചുകളിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിലും അനധികൃതമായി കയറിയ 4995 പേരും അറസ്റ്റിലായി. ഇവരില്‍ നിന്ന് 12.69 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

also read:ALERT:കൊടുംചൂട്; ആറ് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദേശം

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 4,02,760 പേർ പിടിയിലായിട്ടുണ്ട്. 16.33 കോടി രൂപയാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്. ചവിട്ടുപടിയിൽ യാത്ര ചെയ്തതിന് 9512 പേർ പിടിയിലായി. ഇവരിൽ നിന്ന് 1.79 ലക്ഷം രൂപ പിഴയായി ഈടാക്കി. ട്രെയിനിലെ പുകവലിക്ക് 1742 പേരിൽ നിന്ന് 1.79 ലക്ഷം രൂപ ഈടാക്കി.

അനാവശ്യമായി അപായച്ചങ്ങല വലിച്ചതിന് 1810 പേരാണ് കുടുങ്ങിയത്. 9.40 ലക്,ം രൂപ ഇവരിൽ നിന്ന് പിഴ ഈടാക്കി. 6.53 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കൾ കടത്തിയ 292 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ അകത്തായത് 136 പേർ. 4.73 കോടി രൂപ വില വരുന്ന 14.3 കിലോ സ്വർണം, 52.83 ലക്ഷം രൂപ വരുന്ന 140 കിലോ വെള്ളി കണക്കിൽപ്പെടാത്ത നാല് കോടി രൂപ എന്നിവയും പിടിച്ചു. 28 പേരാണ് അറസ്റ്റിലായത്.

95,674 അനധികൃത ട്രാവൽ ഏജന്റുമാരും ടിക്കറ്റ് വിൽപ്പനക്കാരും കഴിഞ്ഞ വർഷം പിടിയിലായി. 3.11 കോടി രൂപയാണ് പിഴ ഈടാക്കിയത്. അനധികൃതമായി ട്രാക്കിലും റെയിൽവേ സ്ഥലത്തും പ്രവേശിച്ചതിന് 11, 247 പേർ പിടിയിലായി. 36.67 ലക്ഷം രൂപ പിഴയും ഈടാക്കി. റെയിൽവേ സ്ഥലത്ത് പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയതിന് 16,977 പേർ പിടിയിലായി. 22.86 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്. പടക്കങ്ങളും തീപിടിക്കുന്ന ഉത്പ്പന്നങ്ങളുമായി യാത്ര ചെയ്ത 28 പേരിൽ നിന്ന് 20,400 രൂപ ഈടാക്കി.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍