HOME /NEWS /India / Ashwini Vaishnaw | ഇത് ഏത് ട്രെയിനാണെന്ന് പറയാമോ ? ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Ashwini Vaishnaw | ഇത് ഏത് ട്രെയിനാണെന്ന് പറയാമോ ? ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

വിശാലമായ സീറ്റുകളും ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളും അടക്കം മനോഹരമായ ഇന്‍റീരിയര്‍ ഡിസൈനിനുള്ള ട്രെയിന്‍റെ ഉള്‍വശമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

വിശാലമായ സീറ്റുകളും ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളും അടക്കം മനോഹരമായ ഇന്‍റീരിയര്‍ ഡിസൈനിനുള്ള ട്രെയിന്‍റെ ഉള്‍വശമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

വിശാലമായ സീറ്റുകളും ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളും അടക്കം മനോഹരമായ ഇന്‍റീരിയര്‍ ഡിസൈനിനുള്ള ട്രെയിന്‍റെ ഉള്‍വശമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

  • Share this:

    നിര്‍മ്മാണത്തിലിരിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ ട്രെയിന്‍ കോച്ചിന്‍റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw) . ‘ ഈ ട്രെയിന്‍ ഏതാണെന്ന് ഊഹിക്കാമോ’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചത്. ‘Jack n Jill went up the hill’ എന്ന പ്രശസ്തമായ നഴ്സറി ഗാനം ട്രെയിന്‍ തിരിച്ചറിയാനുള്ള ക്ലൂ ആയി മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

    വിശാലമായ സീറ്റുകളും ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളും അടക്കം മനോഹരമായ ഇന്‍റീരിയര്‍ ഡിസൈനിനുള്ള ട്രെയിന്‍റെ ഉള്‍വശമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. വന്ദേഭാരതിന്‍റെ മെട്രോ ട്രെയിന്‍ ആണെന്നും ജമ്മു ശ്രീനഗര്‍ എക്സ്പ്രസ് ട്രെയിനാണെന്നും അതുമല്ല ഹിമാലയത്തിലേക്കുള്ള ടൂറിസ്റ്റ് ട്രെയിനാണെന്നുമോക്കെയുള്ള മറുപടികള്‍ ജനങ്ങള്‍ കമന്‍റ് ബോക്സില്‍ നല്‍കി കഴിഞ്ഞു.

    അതിസുന്ദരമായ ഈ ട്രെയിനിന്‍റെ തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇന്ത്യയിലെ എല്ലാ ട്രെയിനുകളും ഇത് പോലെയാക്കണമെന്നും ഒരു ഉപഭോക്താവ് കമന്‍റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 9 വര്‍ഷം കൊണ്ട് റെയില്‍വെയെ സമ്പൂര്‍ണമായി മാറ്റിയെന്ന്  അശ്വിനി വൈഷ്ണവ് CNN-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    മോദി സർക്കാർ പത്താം വർഷത്തിലേക്ക്; ​ഗെയിം പ്ലാൻ ഒരുക്കി പാർട്ടി; തയ്യാറെടുപ്പുകൾ എന്തെല്ലാം?

    ദരിദ്രരെ വോട്ട് ബാങ്കായി കണക്കാക്കുന്നതിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ മോദി മാറ്റി, അവർക്ക് നേട്ടങ്ങൾ എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയുള്ള, ആത്മാർത്ഥമായ, അർപ്പണബോധത്തോടെയുള്ള മാർഗത്തിലേക്ക് മോദി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    First published:

    Tags: Indian railway, Train