ചെന്നൈയിലെ പികെഎസ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോപ്പറേഷന് 24 മണിക്കൂറം ലഭ്യമാകുന്ന ഭക്ഷണശാല ആരംഭിച്ചു. ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അജ്മേരി ഗേറ്റിന് സമീപമാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്.
ഒരു പ്രമുഖ ന്യൂസ് പോര്‍ട്ടലില്‍ വന്ന വിവരങ്ങള്‍ അനുസരിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയായ അശ്വനി വൈഷ്ണവ് ആണ് വെള്ളിയാഴ്ച, അതായത്, സെപ്റ്റംബര്‍ 17ന് ഭക്ഷണശാല ഉദ്ഘാടനം ചെയ്തത്. 'പോപ് എന്‍ ഹോപ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫുഡ് കോര്‍ട്ട് ആണ്. ഉദ്ഘാടന സമയത്ത്, ഊഷ്മളമായ ഒരു നടപടി എന്ന നിലയില്‍ കേന്ദ്ര മന്ത്രി ഒരു യാത്രക്കാരനോട് റിബണ്‍ മുറിക്കാനും, സ്ഥാപനത്തിന്റെ വാതില്‍ തുറക്കാനും പറഞ്ഞതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
പോപ് എന്‍ ഹോപ്പില്‍ യാത്രക്കാര്‍ക്ക് മാത്രമല്ല പ്രവേശനം അനുവദിക്കുക, യാത്രക്കാരല്ലാത്തവര്‍ക്കും, പലതരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും എല്ലാം ഇവിടെ പ്രവേശനം ലഭിക്കുമെന്ന് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുസമയം പ്രവര്‍ത്തിക്കുന്ന, പോപ് എന്‍ ഹോപ് ഫുഡ് കോര്‍ട്ട് ശൃംഖലയ്ക്ക്, ദക്ഷിണേന്ത്യയിലും ഏതാനും ശാഖകള്‍ ഉണ്ട്. പികെ ഷെഫി ഹോസ്പിറ്റാലിറ്റിയുടെ (പികെഎസ്) മാനേജിങ്ങ് ഡയറക്ടറായ മിഹ്രാസ് ഇബ്രാഹീമിന്റെ നേതൃത്വത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
നാനതര ഭക്ഷണങ്ങള്‍ ലഭ്യമാകുന്നയീ ഫുഡ് കോര്‍ട്ടിന്റെ കടന്നു വരവോട് കൂടി, കെഎഫ്സി, ഡോമിനോസ്, വാവ് മോമോ, ഡോണര്‍ ആന്‍ഡ് ബര്‍ഗര്‍, ഹാല്‍ദിറാംസ്, റോള്‍ സ്റ്റേഷന്, മുഗള്‍ ലേന്‍ തുടങ്ങി പത്തോളം ദേശീയ, അന്തര്‍ദേശീയ ഭക്ഷണ സേവനദാതാക്കള്‍ ഒരു കുടക്കീഴില് എത്തിയിരിക്കുകയാണ്.
പോപ് എന്‍ ഹോപ്പില്‍ ഒരേ സമയത്ത് 200 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യം ഉണ്ട്.
രണ്ട് നിലകളിലായി 6000 സ്ക്വയര്‍ ഫീറ്റിലാണ് കെട്ടിടം പണിതിരിക്കുന്നത്. യാത്രക്കാരുടെ തിരക്കിന് പേര് കേട്ട ഒരു ഹബ്ബില്‍, 24*7 സമയവും പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ട് സ്ഥാപിച്ചതിലൂടെ, ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്ന സേവനമാണ് ബ്രാന്‍ഡ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഭക്ഷണ, പാനീയ ഉപദേശക സ്ഥാപനമായ എസ്ആര്ഇഡിയുടെ നേതൃത്വത്തിലാണ് ഫുഡ് കോര്‍ട്ട് എന്ന പദ്ധതിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും വികസനവും കൃത്യമായി ആസൂത്രണം ചെയ്തത്. ഇവര്‍ ഫുഡ് പ്ലാസയിലെ വേദി ഒരുക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ വിജയകരമായി രീതിയില്‍ സംയോജിപ്പിച്ചു. കൂടാതെ, ഇവരാണ് ആദ്യമായി ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പ്രശസ്തമായ ക്യൂഎസ്ആര്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചത്.
ഉദ്ഘാടന വേളയില്‍ പികെഎസ് ഗ്രൂപ്പിന് വേണ്ടി, മാനേജിങ്ങ് ഡയറക്ടര്‍ ആയ ഇബ്രാഹിം, റെയില്‍വേ സ്റ്റേഷനില്‍ ഒരു മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നതിനായുള്ള, റെയില്‍വേ സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങളില്‍ തന്റെ കമ്പനിയെ വിശ്വസിച്ച ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐആര്‍സിടിസിയ്ക്കും നന്ദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.