നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu | അബോധാവസ്ഥയിൽ പാളത്തിൽ കിടന്ന അമ്മയെയും 9 മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിച്ച് റെയിൽവേ ഉദ്യോഗസ്ഥർ

  Tamil Nadu | അബോധാവസ്ഥയിൽ പാളത്തിൽ കിടന്ന അമ്മയെയും 9 മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിച്ച് റെയിൽവേ ഉദ്യോഗസ്ഥർ

  യുവറാണിയെന്ന സ്ത്രീ കൈക്കുഞ്ഞുമായി റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കാല്‍ വഴുതി റെയില്‍വേ ട്രാക്കില്‍ വീഴുകയായിരുന്നു.

  • Share this:
   അബോധാവസ്ഥയില്‍ പാളത്തില്‍ കിടന്ന അമ്മയെയും 9 മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിച്ച് റെയില്‍വേ (Railway) ഉദ്യോഗസ്ഥര്‍.  ചൊവ്വാഴ്ച തമിഴ്നാട്ടിലെ( Tamil Nadu )കാട്പാടി റെയില്‍വേ ജംഗ്ഷനിലാണ് സംഭവം നടന്നത്.

   യുവറാണിയെന്ന സ്ത്രീ കൈക്കുഞ്ഞുമായി റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കാല്‍ വഴുതി റെയില്‍വേ ട്രാക്കില്‍ വീഴുകയായിരുന്നു. സംഭവംശ്രദ്ധയിൽപ്പെട്ട  റെയില്‍വേ ഉദ്യോഗസ്ഥര്‍  ആ ആ ട്രാക്കിലൂടെ വന്ന എറണാകുളം എക്സ്പ്രസ് നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. തുടർന്ന് സ്റ്റേഷനിലെ  ഉദ്യോഗസ്ഥരാണ്  യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

   ഇന്ത്യാ ടുഡേ പങ്കുവെച്ചിരിക്കുവന്ന വീഡിയോയില്‍ ഒരു ഉദ്യോഗസ്ഥന്‍ കുഞ്ഞിനെ ട്രെയിനിനടിയില്‍ നിന്ന് ഉയര്‍ത്തുന്നതും കുട്ടിയെ കൈകളില്‍ പിടിക്കുന്നതും  കാണാന്‍ സാധിക്കും.ദൃശ്യങ്ങൾ വലിയ രീതിയിലാണ് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

   യുവറാണിയും കുഞ്ഞും വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപടത്തില്‍ കുഞ്ഞിന് പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. യുവറാണിയുടെ തലയ്ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. രക്ഷിക്കുന്ന സമയത്ത് യുവറാണി ബോധരഹിതയായിരുന്നു.

   Mission Amanat | യാത്രക്കാർക്ക് ട്രെയിനിൽ വെച്ച് നഷ്ടപ്പെടുന്ന സാധനങ്ങൾ തിരികെ ലഭിക്കാൻ 'മിഷൻ അമാനത്ത്' സേവനവുമായി Indian Railway

   ഓരോ വര്‍ഷവും ആയിരക്കണക്കിന് റെയില്‍വേ യാത്രക്കാര്‍ക്കാണ് (Railway Passengers) ട്രെയിനില്‍ (Train) വെച്ച് തങ്ങളുടെ സാധനങ്ങള്‍ നഷ്ടപ്പെടാറുള്ളത്. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുക എന്നത് ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യാത്രക്കാരെ സഹായിക്കാന്‍ പശ്ചിമ റെയില്‍വേ (Western Railway) 'മിഷന്‍ അമാനത്ത്' (Mission Amanat) എന്ന പേരില്‍ പുതിയ സേവനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

   ഈ സേവനത്തിന്റെ ഭാഗമായി, റെയില്‍വേ യാത്രക്കാര്‍ക്ക് നഷ്ടപ്പെട്ട ലഗേജുകള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (RPF) കണ്ടെത്തുകയും അവയുടെ ചിത്രവും മറ്റു വിശദാംശങ്ങളും പശ്ചിമ റെയില്‍വേയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ തിരിച്ചറിയാനും വീണ്ടെടുക്കാനും കഴിയും.

   തങ്ങള്‍ക്ക് നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താനും തിരിച്ചറിയാനും യാത്രക്കാര്‍ പശ്ചിമ റെയില്‍വേയുടെ വെബ്സൈറ്റായ http://wr.indianrailways.gov.in സന്ദര്‍ശിക്കണം. തുടര്‍ന്ന് 'മിഷന്‍ അമാനത്ത് - ആര്‍പിഎഫ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. നഷ്ടപ്പെട്ട സാധനങ്ങളുടെ ചിത്രവും മറ്റു വിശദാംശങ്ങളും ആര്‍പിഎഫ് ഈ വെബ്സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ടാകും. നിങ്ങളുടെ സാധനങ്ങള്‍ വെബ്സൈറ്റില്‍ കണ്ടെത്തുകയാണെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം തെളിയിച്ചുകൊണ്ട് അത് നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാം.
   Published by:Jayashankar AV
   First published: