HOME » NEWS » India » RAILWAY STATIONS TO BE PRIVATIZED FOR BETTER PASSENGER

സ്റ്റേഷനുകൾ സ്വകാര്യവത്ക്കരിക്കുന്നത് യാത്രക്കാ‍ർക്ക് കൂടുതൽ സൗകര്യമൊരുക്കാനെന്ന് റെയിൽവേ

news18
Updated: March 6, 2019, 10:41 AM IST
സ്റ്റേഷനുകൾ സ്വകാര്യവത്ക്കരിക്കുന്നത് യാത്രക്കാ‍ർക്ക് കൂടുതൽ സൗകര്യമൊരുക്കാനെന്ന് റെയിൽവേ
News 18
  • News18
  • Last Updated: March 6, 2019, 10:41 AM IST
  • Share this:
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്ക്കരിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യമൊരുക്കാനാണെന്ന് റെയിൽവേ. ഭൂരിഭാഗവും സ്വകാര്യവത്ക്കരണം നടപ്പാക്കുന്നത് ഉത്തര റെയിൽവേയിലാണ്. ഇവിടെ ടിക്കറ്റ് വിതരണം, ട്രെയിനുകളുടെ ഓപ്പറേഷൻ എന്നിവയൊഴികെ എല്ലാം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടിക്രമം പൂർത്തിയായി വരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണം, ഭക്ഷണവിതരണം, പാർക്കിങ്, പരസ്യം, യാത്രക്കാരുടെ വിശ്രമമുറിയുടെ നടത്തിപ്പ് എന്നിവയെല്ലാം വിവിധ സ്വകാര്യ കമ്പനികളാണ് നിർവ്വഹിക്കുക.

ഗുജറാത്തിലെ ഗാന്ധിനഗർ, ഭോപ്പാൽ ഹബിബ്ഗഞ്ച് റെയിൽവേ സ്റ്റേഷനുകൾ ഇതിനോടകം സ്വകാര്യവത്ക്കരണ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. ലക്നൌലെ ചാർബാഗ്, ചണ്ടിഗഢ്, ഹരിദ്വാർ, പാനിപ്പത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ സ്വകാര്യവത്ക്കരണ നടപടികൾ പുരോഗമിക്കുകയാണ്.

ഖാദർ റിപ്പോർട്ടിന് അംഗീകാരം; കേരളത്തിലെ വിദ്യാഭ്യാസമേഖല അടിമുടി മാറും
അതേസമയം റെയിൽവേയുടെ സ്വകാര്യവത്ക്കരണ നടപടിയെ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. മുതിലാളിത്തത്തെ സഹായിക്കുന്ന ബിജെപിയുടെ നടപടിയാണ് റെയിൽവേയുടെ സ്വകാര്യവത്ക്കരണത്തിന് പിന്നിലെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറയുന്നു. ബിജെപി ഭാരതീയ പ്രൈവറ്റൈസേഷൻ പാർട്ടിയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കുന്നതിനും സ്വകാര്യവത്ക്കരണത്തിനും മുന്നിട്ടിറങ്ങുന്ന നയമാണ് ബിജെപിയുടേതെന്ന് സമാജ് വാദി പാർട്ടി വക്താവ് അബ്ദുൽ ഹാഫിസ് ഗാന്ധി പറഞ്ഞു. ലാഭത്തിൽ പ്രവർത്തിച്ചുവന്ന നിരവധി സ്ഥാപനങ്ങളെയാണ് കേന്ദ്രസർക്കാർ സ്വകാര്യമേഖലയ്ക്ക് തീറെഴുതി നൽകിയതെന്നും അദ്ദേഹം വിമർശിച്ചു. കാലക്രമേണ ട്രെയിൻ യാത്ര സാധാരണക്കാർക്ക് താങ്ങാനാകാത്തതായി മാറുമെന്നും അബ്ദുൽ ഹാഫിസ് ഗാന്ധി ചൂണ്ടിക്കാട്ടി.
First published: March 6, 2019, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories