നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ശ്രമിക് ട്രെയിനുകളുടെ പേരിൽ 'വൃത്തികെട്ട രാഷ്ട്രീയം' കളിക്കരുത് ; സോണിയാ ഗാന്ധിയോട് റെയിൽവേ ജീവനക്കാരുടെ യൂണിയൻ

  ശ്രമിക് ട്രെയിനുകളുടെ പേരിൽ 'വൃത്തികെട്ട രാഷ്ട്രീയം' കളിക്കരുത് ; സോണിയാ ഗാന്ധിയോട് റെയിൽവേ ജീവനക്കാരുടെ യൂണിയൻ

  റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറക്കാനാണ് ടിക്കറ്റിന് ചാർജ് ഈടാക്കിയതെന്നും ഓൾ ഇന്ത്യ റെയിൽവെമെൻസ് ഫെഡറേഷൻ

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിന്റെ പേരിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് ഓൾ ഇന്ത്യ റെയിൽവെമെൻസ് ഫെഡറേഷൻ അഭ്യർത്ഥിച്ചു.

   റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറക്കാനാണ് ടിക്കറ്റിന് ചാർജ് ഈടാക്കിയതെന്നും സംഘടന സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് മഹാമാരിയുടെ കാലത്ത് യാത്ര ചെയ്യുന്നത് അപകടകരമാണെന്നും റെയിൽവേ ജീവനക്കാരാണ് കഠിനാധ്വാനത്തിലൂടെ യാത്ര സാധ്യമാക്കുന്നതെന്നും റെയിൽവേ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടന കത്തിൽ പറഞ്ഞു.

   You may also like:ഇന്ത്യയിൽ രോഗബാധിതർ 52,000 കടന്നു; മഹാരാഷ്ട്രയിൽ ഒറ്റ ദിവസം കൂടിയത് 1,200ലധികം കേസുകൾ [NEWS]പേൾ ഹാർബറിനേക്കാളും സെപ്റ്റംബർ 11 ആക്രമണത്തേക്കാളും വലിയ ദുരന്തം: ട്രംപ് [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല [NEWS]

   'കുടിയേറ്റ തൊഴിലാളികളെ 115 ട്രെയിനുകളിൽ നാട്ടിലെത്തിക്കുന്നതിനുള്ള വലിയ പദ്ധതിയാണിത്. അതിനെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിച്ച് നശിപ്പിക്കരുത്'- എഐആർഎഫ് ജനറൽ സെക്രട്ടറി ശിവ് പാൽ മിശ്ര കത്തിൽ പറയുന്നു.

   മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമിക് ട്രെയിൻ സർവീസുകൾ മെയ് ഒന്നുമുതലാണ് ആരംഭിച്ചത്. യാത്രക്കായി സർക്കാർ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരുന്നു. എന്നാൽ യാത്രാ ചെലവിന്റെ 85 ശതമാനം റെയിൽവേയും 15 സതമാനം ട്രെയിനുകളിൽ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരുകളുമാണ് വഹിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. 140 ശ്രമിക് ട്രെയിനുകളിലൂടെ 1.35 ലക്ഷം പേരെ നാടുകളിലെത്തിച്ചുവെന്നാണ് റെയിൽവേ പറയുന്നത്.

   First published:
   )}