HOME » NEWS » India »

ഇന്ത്യൻ റെയിൽവേയെ ഞെട്ടിച്ച് തേജസ്; ആദ്യ സ്വകാര്യ ട്രെയിനിന്റെ ആദ്യ മാസത്തെ ലാഭം 70 ലക്ഷം രൂപ

ഒക്ടോബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള ഇരുപത്തിയൊന്നു ദിവസം ട്രെയിന്‍ ഓടിക്കാൻ മൂന്നു കോടിയോളം രൂപയാണ് ചെലവഴിച്ചത്.

News18 Malayalam | news18-malayalam
Updated: November 12, 2019, 10:54 AM IST
ഇന്ത്യൻ റെയിൽവേയെ ഞെട്ടിച്ച് തേജസ്; ആദ്യ സ്വകാര്യ ട്രെയിനിന്റെ ആദ്യ മാസത്തെ ലാഭം 70 ലക്ഷം രൂപ
News18
  • Share this:
ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസായ ലഖ്നൗ-‍ഡൽഹി  തേജസിന്റെ ആദ്യ മാസത്തെ ലാഭം70 ലക്ഷം രൂപ. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനമാണ് തേജസിനുണ്ടായത്.

ഒക്ടോബര്‍ അഞ്ചിനാണ്ഐആര്‍സിടിസി തേജസ് സര്‍വീസ് തുടങ്ങിയത്. ആഴ്ചയില്‍ ആറ് ദിവസമാണ് ട്രെയിന്‍ ഓടുന്നത്. ആദ്യദിവസം മുതല്‍ ശരാശരി 80-85 ശതമാനം സീറ്റുകളിലും യാത്രക്കാരുമായായിരുന്നു തേജസിന്റെ സർവീസ്.

ഒക്ടോബര്‍ അഞ്ച്  മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള ഇരുപത്തിയൊന്നു ദിവസം ട്രെയിന്‍ ഓടിക്കാൻ ഏകദേശം മൂന്നു കോടി രൂപയാണ് ഐആര്‍സിടിസി ചെലവഴിച്ചത്.  ട്രെയിന്‍ ഓടിക്കാന്‍ പ്രതിദിനം ശരാശരി 14 ലക്ഷം രൂപയാണ് ചെലവ്

കോംബിനേഷന്‍ ഭക്ഷണം, 25 ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ്, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ സര്‍വ്വീസില്‍ ഐആര്‍സിടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം; പേരുദോഷം മാറ്റാൻ റെയിൽവേ

സ്വകാര്യ ട്രെയുകളുടെ പ്രവര്‍ത്തനത്തിനും സ്റ്റേഷന്‍ വികസന പദ്ധതികള്‍ക്കുമായി സെക്രട്ടറി തല സംഘത്തിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.



 
First published: November 12, 2019, 10:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories