തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിർത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്കരണം നടക്കുന്നത്.
നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകൾ ഏറെയുണ്ട്. അസമയങ്ങളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ തീവണ്ടികൾ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിർത്തും. പുനഃക്രമീകരണത്തിലൂടെ തീവണ്ടികൾ കൂടുതൽ സൗകര്യപ്രദമാക്കും.
എന്നാൽ തീവണ്ടികളും സ്റ്റോപ്പും നിർത്തലാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവിൽവരും. കൂടുതൽ തിരക്കുള്ള പാതകളിൽ ക്ലോൺ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്നു തീവണ്ടികള്‍ റദ്ദാക്കാന്‍ റെയിൽവെ തീരുമാനിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതേ തുടർന്നായിരുന്നു റെയിലെയുടെ വിശദീകരണം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.