നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Ramayan Express | സന്യാസിമാരുടെ എതിര്‍പ്പ്; കാവി വസ്ത്രവും രുദ്രാക്ഷവും ഉപേക്ഷിച്ചു; ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

  Ramayan Express | സന്യാസിമാരുടെ എതിര്‍പ്പ്; കാവി വസ്ത്രവും രുദ്രാക്ഷവും ഉപേക്ഷിച്ചു; ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

  ട്രെയിനില്‍ ഭക്ഷണം വിളമ്പുന്നതിന് കാവി വസ്ത്രം യൂണിഫോം ആക്കിയതിനെതിരെ ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു

  • Share this:
   ന്യൂഡല്‍ഹി: രാമയണ്‍ എക്‌സ്പ്രസിലെ(Ramayan Express) ജീവനക്കാരുടെ വേഷം സംബന്ധിച്ച ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിച്ച് റെയില്‍വേ(Railway). ജീവനക്കാരുടെ വേഷമായിരുന്ന കാവി വസ്ത്രവും രുദ്രാക്ഷവും മാറ്റിയില്ലെങ്കില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സന്യാസിമാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം നല്‍കി റെയില്‍വേയുടെ നടപടി.

   ജീവനക്കാര്‍ പുതിയ യൂണിഫോം ധരിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ട്രെയിനില്‍ ഭക്ഷണം വിളമ്പുന്നതിന് കാവി വസ്ത്രം യൂണിഫോം ആക്കിയതിനെതിരെ ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. ട്രെയിന്‍ വെയിറ്റര്‍മാര്‍ കാവി വസ്ത്രം ധരിച്ച് ജോലി ചെയ്യുന്നത് ഹിന്ദു മതത്തെ അപമാനിക്കുന്നതിന് തുല്യമാനിക്കുന്നതാണെന്ന് സന്യാസിമാര്‍ ആരോപിച്ചു.

   വെയിറ്റര്‍മാര്‍ കാവി വസ്ത്രം ധരിച്ച് ജോലി ചെയ്യുന്നതിനെതിരെ അഖാഡ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി അവ്‌ദേശ്പുരി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. കാവി വസ്ത്രം പിന്‍ വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 12 ട്രെയിന്‍ തടയുമെന്ന് കത്തില്‍ പറഞ്ഞിരുന്നു.

   ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ രാമായണ്‍ എക്‌സ്പ്രസ് തടയുമെന്നായിരുന്നു റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് രാമയണ്‍ എക്‌സ്പ്രസിലെ ജീവനക്കാരുടെ യൂണിഫോം മാറ്റിക്കൊണ്ടുള്ള നടപടി.   Also Read-Ramayan Express | കാവിവസ്ത്രവും രുദ്രാക്ഷവും ധരിച്ച് രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ ; ട്രെയിന്‍ തടയുമെന്ന് സന്യാസികള്‍

   ആകെ 7,500 കിലോമീറ്റര്‍ ദൂരത്തില്‍ അധികം യാത്ര ചെയ്യുന്ന ട്രെയിന്‍ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളാണ സന്ദര്‍ശിക്കുക. ട്രെയിന്‍ തീര്‍ഥാടകരെ അയോധ്യ, പ്രയാഗ്, നന്ദിഗ്രാം, ജനക്പൂര്‍, ചിത്രകൂട്, സീതാമര്‍ഹി, നാസിക്, ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോകുക.
   Published by:Jayesh Krishnan
   First published:
   )}