HOME » NEWS » India »

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത; 18000 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

ഇതിനായി, 18000 കോടി രൂപയുടെ പദ്ധതി റെയിൽവേ നടപ്പാക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു.

News18 Malayalam | news18
Updated: October 22, 2019, 7:43 PM IST
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത; 18000 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: October 22, 2019, 7:43 PM IST
  • Share this:
ന്യൂഡൽഹി: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ. വളരെയധികം തിരക്കു പിടിച്ച ഡൽഹി - മുംബൈ, ഡൽഹി - കൊൽക്കത്ത റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി, 18000 കോടി രൂപയുടെ പദ്ധതി റെയിൽവേ നടപ്പാക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു.

പദ്ധതി ആരംഭിച്ചു കഴിഞ്ഞാൽ പൂർത്തിയാകാൻ കുറഞ്ഞത് നാല് വർഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര റെയിൽ കോൺഫറൻസ് 2019ഉം 13-ാമത് അന്താരാഷ്ട്ര റെയിൽവേ ഉപകരണപ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയിൽ‌വേ അറ്റ് എയ്‌റോസിറ്റിയുമായി സഹകരിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ആണ് പരിപാടികൾ സംഘടിപ്പിച്ചത്.

ഡൽഹി - മുംബൈ, ഡൽഹി - കൊൽക്കത്ത റൂട്ടുകളിൽ 160 കിലോമീറ്റർ വേഗതയിലും മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഓടി കൊണ്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിനുകളുടെ വേഗത 320 കിലോമീറ്ററും ആണ് പുതിയ പദ്ധതിയിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

എംപിയുടെ വീട് വെള്ളത്തിലായത് 'ചെന്നിത്തല ഡാം' തുറന്നുവിട്ടതുകൊണ്ടോ? പരിഹാസവുമായി മന്ത്രി എം.എം മണി

നിലവിൽ വിവിധ റൂട്ടുകളിലെ ട്രെയിനുകളുടെ ശരാശരി പരമാവധി വേഗത 99 കിലോമീറ്ററാണ്. അടുത്തിടെ ഡൽഹി - വാരണാസി റൂട്ടിൽ ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ശരാശരി 104 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്.

160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ നവീകരണത്തിൽ ഫെൻസിംഗ്, ട്രാക്കും സിഗ്നലിംഗും നവീകരിക്കുക, ആളില്ലാ ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുക എന്നിവ ഉൾപ്പെടുന്നുവെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

പരിവർത്തനത്തിന്‍റെ പാതയിലാണ് റെയിൽവേയെന്നും അടുത്ത മൂന്നുവർഷത്തിനുള്ളിൽ 68000 കിലോമീറ്റർ ബ്രോഡ് ഗേജ് ട്രാക്ക് ശ്യംഖല വൈദ്യുതീകരിക്കുമെന്നും യാദവ് പറഞ്ഞു.

റെയിൽ‌വേ കൂടുതൽ അലുമിനിയം കോച്ചുകൾ നിർമ്മിക്കുമെന്നും റെയിൽ‌വേ പദ്ധതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

First published: October 22, 2019, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories