• HOME
  • »
  • NEWS
  • »
  • india
  • »
  • ആദ്യ ഘട്ട ട്രെയിൻ സർവീസ് തിരുവനന്തപുരം ഉൾപ്പെടെ 15 സ്ഥലങ്ങളിലേക്ക്: ബുക്കിംഗ് ഇന്ന് മുതൽ

ആദ്യ ഘട്ട ട്രെയിൻ സർവീസ് തിരുവനന്തപുരം ഉൾപ്പെടെ 15 സ്ഥലങ്ങളിലേക്ക്: ബുക്കിംഗ് ഇന്ന് മുതൽ

ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ മേയ് 13ന് സർവീസ് നടത്തുമെന്നാണ് സൂചന.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: ലോക്ക് ഡൗണിനെത്തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവെ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 15 കേന്ദ്രങ്ങളിലേക്കാണ് സർവീസ്. ഇന്ന് വൈകിട്ട് നാല് മുതൽ ടിക്കറ്റുകൾ ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. കോവിഡ് ഇല്ലെന്ന് ഉറപ്പുള്ള യാത്രക്കാരെ മാത്രമെ അനുവദിക്കൂവെന്ന് റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.

    ആദ്യ ഘട്ടത്തിൽ 30 സർവീസുകളാണ് ആരംഭിക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, മുംബയ് സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി, മഡ്ഗാവ്, ദിബ്രുഗഢ്, അഗർത്തല, ഹൗറ, പാട്ന, ബിലാസ്പൂ‌ർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ് തുടങ്ങിയ ഇടങ്ങിലേക്കാണ്. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകു . റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകൾ തുറക്കില്ല.
    TRENDING:COVID 19 | ഇന്ത്യയിൽ മരണ സംഖ്യ 2,109; രോഗബാധിതർ 62,939 [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ നഷ്ടമായത് 15,000 രൂ​പ​ [NEWS]
    ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ മേയ് 13ന് സർവിസ് നടത്തുമെന്നാണ് സൂചന. തിരികെ മേയ് 15ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിക്കും സർവിസ് നടത്തും.

    മേയ് 13ന് രാവിലെ 10.55നാണ് ഡൽഹിയിൽനിന്ന് ട്രെയിൻ പുറപ്പെടുക. മേയ് 15ന് രാത്രി 7.15ന് തിരികെയുള്ള സർവിസും ആരംഭിക്കും. ട്രെയിൻ സമയക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും.

    കേരളത്തിൽ എറണാകുളത്തും കോഴിക്കോടും സ്റ്റോപ്പുകളുണ്ട്. മംഗളൂരുവിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

    ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ സർവിസ് നടത്തുമെന്നാണ് വിവരം. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരിച്ചും സർവിസ് ഉണ്ടാകും.
    Published by:Aneesh Anirudhan
    First published: