ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പന പുനരാരംഭിക്കാന്‍ റെയില്‍വേ(Railway) തീരുമാനിച്ചു. ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി കാണിച്ച് റെയില്‍വേ ഐആര്‍സിടിസിയ്ക്ക്(IRCTC) കത്തയച്ചു. മെയില്‍, എക്‌സപ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും റെയില്‍ തീരുമാനിച്ചിരുന്നു.
കോവിഡിന് മുന്‍പത്തെ ടിക്കറ്റ് നിരക്കുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയതിന് പിന്നാലെ ദീര്‍ഘദൂര ട്രെയിനുകള്‍ പുഃസ്ഥാപിക്കുകയും ഹൃസ്വദൂര ട്രെയിനുകള്‍ കൂടിയ നിരക്കില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്നായിരുന്നു പഴയ നിരക്കുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനമെടുത്തത്. ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഭക്ഷണവിതരണം ആരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.
Indian Railway | ജനറൽ കോച്ചുകൾ എസി കമ്പാർട്ടുമെന്റുകളാക്കി മാറ്റാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകൾ (General Coaches) എസി കമ്പാർട്ടുമെന്റുകളാക്കി (AC Compartments) മാറ്റാൻ ഇന്ത്യൻ റെയിൽവേ (Indian Railway) ഒരുങ്ങുന്നു. എസി കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത യാത്രക്കാർക്ക് കമ്പാർട്ടുമെന്റുകൾ എസിയാക്കി മാറ്റുന്നതിലൂടെ സുഖപ്രദമായ യാത്രയ്ക്ക് വഴിയൊരുങ്ങുമെന്നാണ് റെയിൽവേയുടെ അവകാശവാദം. റെയിൽവേ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മാറ്റം വരുത്തുന്ന ജനറൽ എസി കോച്ചുകളിൽ 100-200 യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കുമെന്നും അതിനാൽ സാധാരണക്കാർക്ക് ഈ കോച്ചുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ നിരക്ക് കുറവായിരിക്കുമെന്നും റെയിൽവേ അധികൃതർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പുതിയ എസി കമ്പാർട്ടുമെന്റുകളിൽ പൂർണമായും റിസർവ് ചെയ്ത സീറ്റുകളും ഓട്ടോമാറ്റിക് ക്ലോസിംഗ് ഡോറുകളും ഉണ്ടായിരിക്കും. റെയിൽവേ ഇതിനകം പദ്ധതി തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ചർച്ചകൾ നടന്നു വരികയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. റെയിൽവേയിൽ നിന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലുംഎസി ജനറൽ ക്ലാസ് കോച്ചുകളിൽ ആദ്യത്തേത് പഞ്ചാബിലെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കാനാണ് സാധ്യത.
കോവിഡ് -19 മഹാമാരിയെത്തുടർന്ന് റിസർവ് ചെയ്യാതെ സൂക്ഷിച്ച കോച്ചുകളെല്ലാം റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളാക്കി മാറ്റിരുന്നു. എസി 3 ടയർ കോച്ചുകളേക്കാൾ കുറഞ്ഞ നിരക്കിൽ വരുന്ന എസി ഇക്കോണമി കമ്പാർട്ടുമെന്റുകൾ റെയിൽവേ അടുത്തിടെ പുറത്തിറക്കിയിരുന്നു. സ്ലീപ്പർ യാത്രക്കാർക്കുള്ള ഓപ്ഷനായിട്ടാണ് ഇക്കോണമി കോച്ചുകൾ അവതരിപ്പിച്ചത്.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപുണ്ടായിരുന്ന പതിവ് ട്രെയിൻ സർവീസുകളെല്ലാം പുനരാരംഭിക്കുകയാണെന്ന പ്രഖ്യാപനവും റെയിൽവേ നടത്തുകയുണ്ടായി. ഈ പ്രഖ്യാപനത്തോടെ, കോവിഡ് വ്യാപനം കാരണം നിർത്തിവച്ച 1700 ലധികം ട്രെയിനുകൾ അടുത്ത ദിവസങ്ങളിൽ സർവീസ്പുനഃരാരംഭിക്കും.
2020 മാർച്ചിൽ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ റെയിൽവേയുടെ പതിവ് പ്രവർത്തനങ്ങളിൽ മാറ്റം വന്നിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പ്രത്യേക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് റെയിൽവേയുടെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. നിലവിൽ 95% എക്‌സ്പ്രസ് ട്രെയിനുകളും ട്രാക്കിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ ട്രെയിനുകളിൽ 25% ഇപ്പോഴും പ്രത്യേക സർവീസുകൾ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.
യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ ഇ-കാറ്ററിങ് (e catering) സേവനങ്ങൾ പുനരാരംഭിക്കുന്നതായുള്ള വാർത്ത അടുത്തിടെ വന്നിരുന്നു. നീണ്ട 18 മാസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ റെയിൽവേയുടെ ഈ തീരുമാനം. ട്രെയിനുകളിൽ നൽകുന്ന ഭക്ഷണം, ബേസ് കിച്ചൺ, ഓൺ ബോർഡ് കിച്ചൺ, ബെഡ് റോളുകൾ, പുതപ്പ് എന്നിവ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിരിന്നു.
ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ് വഴി കംസം, ഡോമിനോസ്, റെയിൽറെസ്‌ട്രോ, സൂപ്, റെൽഫുഡ്, ഗാർഗ് രാജധാനി ഓൺലൈൻ ഫുഡ് , യാത്രീസ്, റെയിൽ റെസിപ്പി തുടങ്ങി അഞ്ഞൂറിൽപ്പരം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്. ഫുഡ് ഓൺ ട്രാക്ക് എന്ന ഐആർസിടിസി ഇ-കാറ്ററിങ് ആപ്ലിക്കേഷൻ പ്ലേ സ്‌റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian railways, Train