നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സർവീസ് ആരംഭിക്കാൻ ഒരുങ്ങി ശതാബ്ദി, എക്സ്പ്രസ്സ് ട്രെയിനുകൾ

  സർവീസ് ആരംഭിക്കാൻ ഒരുങ്ങി ശതാബ്ദി, എക്സ്പ്രസ്സ് ട്രെയിനുകൾ

  രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കാനിരിക്കെ, തിരഞ്ഞെടുത്ത റൂട്ടുകളിലൂടെ ശതാബ്ദി,മെയിൽ, എക്സ്പ്രസ്സ് ട്രെയിനുകൾ റെയിൽവേ പുനരാരംഭിക്കുമെന്ന് സൂചന

  ശതാബ്ദി ട്രെയിൻ (പ്രതീകാത്മക ചിത്രം)

  ശതാബ്ദി ട്രെയിൻ (പ്രതീകാത്മക ചിത്രം)

  • Share this:
   രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കാനിരിക്കെ, തിരഞ്ഞെടുത്ത റൂട്ടുകളിലൂടെ ശതാബ്ദി,മെയിൽ, എക്സ്പ്രസ്സ് ട്രെയിനുകൾ റെയിൽവേ പുനരാരംഭിക്കുമെന്ന് സൂചന. മെയ് 17ന് ശേഷം കൂടുതൽ ഇളവുകൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ റെയിൽവേ ഈ തീരുമാനം ഉടനെ എടുത്തേക്കും.

   ന്യൂസ് 18ന് ലഭിച്ച സർക്കുലർ പ്രകാരം, വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള ടിക്കറ്റ് ബുക്കിംഗ് അനുവദിക്കും. പക്ഷെ ഈ വിഭാഗത്തിൽ വളരെ കുറച്ചു മാത്രമേ റിസർവേഷൻ പാടുള്ളൂ. കൺഫർമേഷൻ ടിക്കറ്റ് ലഭിക്കാതെ ആരെയും ട്രെയിൻ കയറാൻ അനുവദിക്കില്ല. അല്ലത്ത പക്ഷം മുഴുവൻ ടിക്കറ്റ് തുകയും തിരിച്ചു നൽകും.

   TRENDING:മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം [NEWS]ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി [NEWS]'കൊറോണ വൈറസിനേക്കാൾ വൃത്തികെട്ടവൻ' സഹതാരത്തെ അപമാനിച്ച ക്രിസ് ഗെയിലിന് കനത്ത ശിക്ഷ നൽകാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് [NEWS]

   കോവിഡ് 19 പോലുള്ള ലക്ഷണങ്ങളുമായി ഒരാൾക്ക് ട്രെയിൻ കയറാൻ പറ്റിയില്ലെങ്കിൽ ടിക്കറ്റ് തുക മടക്കി നൽകും.

   ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, മെയ് 22 മുതൽ ആരംഭിക്കാനിരിക്കുന്ന ട്രെയിനുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് മെയ് 15 മുതൽ ആരംഭിക്കും.

   സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ആർ.എ.സി. (റിസർവേഷൻ എഗൈൻസ്റ് കൺഫർമേഷൻ) അനുവദനീയമല്ല.

   മെയ് 15 മുതൽ തുടങ്ങുന്ന ടിക്കറ്റ് ബുക്കിങ്ങുകൾ ഈ മാറ്റങ്ങൾക്കു വിധേയമാകും.

   സോണുകളിലേക്കുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് പ്രാകാരം നിലവിലെ പോലെ എയർ കണ്ടിഷൻഡ് ട്രെയിനുകൾക്ക് പുറമെ മിക്സഡ് സർവീസുകളാവും നടത്തുക. ചെറു പട്ടണങ്ങളിലേക്കും സർവീസ് ആരംഭിക്കും എന്നാണ് ഇത് നൽകുന്ന സൂചന. കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള ഉത്തരവ് റെയിൽവേയുടെ ഭാഗത്തു നിന്നുമില്ല.

   ഏതാനും ദിവസങ്ങൾ മുൻപാണ് റെയിൽവേ 15 ജോഡി ട്രെയിനുകൾ വിവിധ സ്ഥലങ്ങളിലേക്കായി സർവീസ് ആരംഭിച്ചത്.

   Published by:user_57
   First published:
   )}