നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സെപ്തംബർ 12 മുതൽ 40 ട്രെയിനുകൾ പ്രത്യേക സർവീസ് നടത്തും; ടിക്കറ്റ് റിസർവേഷൻ സെപ്തംബർ 10 മുതൽ

  സെപ്തംബർ 12 മുതൽ 40 ട്രെയിനുകൾ പ്രത്യേക സർവീസ് നടത്തും; ടിക്കറ്റ് റിസർവേഷൻ സെപ്തംബർ 10 മുതൽ

  നിലവില്‍ 230 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.

  Indian Railway

  Indian Railway

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ റൂട്ടുകളിലായ സെപ്റ്റംബര്‍ 12 മുതല്‍ 40 ജോഡി പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളുടെ റിസർവേഷൻ സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. നിലവില്‍ 230 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.

   പ്രത്യേക സർവീസുകൾക്ക് പുറമെ  പരീക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക്  ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്നും വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

   അണ്‍ലോക്ക് നാലുമായി ബന്ധപ്പെട്ട്  കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നതിനുവേണ്ടിയുളള പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

   ലോക് ഡൗൺ പശ്ചാത്തലത്തിൽ മാര്‍ച്ച് 25 മുതല്‍ പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. ലോക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍ എന്നിവരെ തിരികെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മെയ് ഒന്നുമുതലാണ് ശ്രമിക് ട്രെയിന്‍ സര്‍വീസ് ഇന്ത്യൻ റെയിൽ വെ  ആരംഭിച്ചത്.

   മെയ് 12 മുതല്‍ 15 ജോഡി സ്പെഷ്യല്‍ എയര്‍കണ്ടീഷന്‍ ട്രെയിനുകളും ജൂണ്‍ ഒന്നുമുതല്‍ 100 ജോഡി ഷെഡ്യൂള്‍ഡ് ട്രെയിന്‍ സര്‍വീസുകളും റെയില്‍വേ ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}