ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ നക്സലുകളുടെ പിടിയിലായ കോബ്രാ കമാൻഡോ രാകേശ്വർ സിംഗ് മൻഹാസിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. മാധ്യമ പ്രവർത്തകരുടെയും സർക്കാർ തലത്തിലുള്ള ഇടനിലക്കാരുടെയും നിരന്തരമായ ഇടപെടലുകളാണ് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം മോചനത്തിന് വഴിയൊരുക്കിയത്. അഞ്ച് ദിവസം നക്സലുകളുടെ പിടിയിൽ കഴിഞ്ഞ രാകേശ്വർ സിംഗ് മോചനത്തിന് ശേഷം ന്യൂസ്18 പ്രതിനിധിയുമായി സംസാരിച്ചിരുന്നു. നക്സലുകളുടെ പിടിയിൽ തനിക്ക് ഉണ്ടായ അനുഭവങ്ങൾ അദ്ദേഹം വിശദീകരിച്ചു
നക്സലുകൾ താങ്കളോട് എങ്ങനെയാണ് പെരുമാറിയത്?പെരുമാറ്റത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം ഉൾപ്പടെ എല്ലാം നൽകി. മോചിപ്പിക്കുമെന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇന്നത് അവർ ചെയ്യുകയും ചെയ്തു.
താങ്കൾ എങ്ങനെയാണ് നക്സലുകളുടെ പിടിയിൽ അകപ്പെട്ടത്?ഏപ്രിൽ മൂന്നിന് ആയിരുന്നു ഏറ്റുമുട്ടൽ. ഇതിൽ നിന്നും രക്ഷപ്പെട്ട് കാട്ടിൽ അലയുന്നതിനിടെ നാലിനാണ് ഞാൻ നക്സലുകളുടെ പിടിലാകുന്നത്.
Also Read
'തപാല്‍ വോട്ടില്‍ തിരിമറി'; നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്താങ്കൾ ഈ സമയത്ത് അബോധാവസ്ഥയിൽ ആയിരുന്നോ?ഏറ്റുമുട്ടൽ നടന്ന മൂന്നിന് ഞാൻ അബോധാവസ്ഥയിൽ ആയിരുന്നു പക്ഷെ പിടിക്കപ്പെടുമ്പോൾ എനിക്ക് ഓർമ്മയുണ്ടായിരുന്നു
നിങ്ങളെ എത്ര ഗ്രാമങ്ങളിലൂടെ നക്സലുകൾ കൊണ്ടുപോയി?എന്റെ കണ്ണ് കെട്ടിയിട്ടുള്ളതിനാൽ ഇക്കാര്യം എനിക്ക് അറിയില്ല. എൻ്റ കൈകളും കെട്ടിയിട്ടുണ്ടായിരുന്നു
ഭക്ഷണം കൃത്യ സമയത്ത് താങ്കൾക്ക് ലഭിച്ചിരുന്നോ?ഭക്ഷണമെല്ലാം കൃത്യമായി നൽകിയിരുന്നു
നക്സലുകൾ നിങ്ങളെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചിരുന്നോ?തീർച്ചയായും ഇല്ല
Also Read
ഉന്നാവോ പീഡനക്കേസ് പ്രതിയുടെ ഭാര്യ യുപിയിൽ ബിജെപി സ്ഥാനാർഥിഎന്തെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നോ?തീർച്ചയായും ഇല്ല
താങ്കൾ ഈ ജോലി ഉപേക്ഷിക്കണം എന്ന തരത്തിൽ എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നോ?അത്തരം യാതൊന്നും സംസാരിച്ചിട്ടില്ല
ഏതു തരത്തിലാണ് താങ്കളെ അവർ ചോദ്യം ചെയ്തത്. പോലീസ് ഡിപ്പാർട്ട്മെന്റിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ചോദിച്ചോ?അത്തരം വിവര ശേഖരണമൊന്നും നടത്തിയിട്ടില്ല
നക്സലുകൾ തന്നെ എപ്പോൾ വേണമെങ്കിലും കൊന്നു കളഞ്ഞേക്കാം എന്ന ഭയം താങ്കൾക്ക് ഉണ്ടായിരുന്നോതീർച്ചയായും,മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ദിവസങ്ങൾ ആയിരുന്നു അത്
സർക്കാർ നിയോഗിച്ച പത്മശ്രീ ദർമ്മപാൽ സായിനി,ഗോണ്ഡ്വാന സമാജ് തലവൻ തേലം ബുരയ്യ എന്നിവരുടെ മധ്യസ്ഥ ശ്രമത്തിലൂടെയാണ് പിടിയിലകപ്പെട്ട സിആർപിഎഫ് സൈനികനെ മോചിപ്പിക്കാനായത്. 100 കണക്കിന് ഗ്രാമവാസികളുടെ മുന്നിൽ വെച്ചാണ് സൈനികനെ സ്വതന്ത്രനാക്കിയത്. 210വി കമാൻഡോ ബറ്റാലിയനിൽ ഉൾപ്പെട്ട രാകേശ്വർ സിംഗ് മൻഹാസ് ജമ്മു സ്വദേശിയാണ്. നാലു വയസുള്ള മകളും ഭാര്യയും ഇദ്ദേഹത്തിനുണ്ട്. മോചന വാർത്ത പുറത്ത് വന്നതോടെ ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് ശേഷം നാട്ടിലും വീട്ടിലും സന്തോഷം നിറഞ്ഞു.
ഏപ്രിൽ 5 ന് നടന്ന ഏറ്റുമുട്ടലിൽ 22 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം നടന്ന രക്ഷാ പ്രവർത്തനത്തിന് ശേഷമാണ് രാകേഷ് സിംഗ് മൻഹാസിനെ കാണാനില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. പിന്നീട് നക്സലുകൾ തന്നെ സിആർപിഎഫ് ജവാൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു.
സൈനികന്റെ മോചനത്തിനായി പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകരോടും മാധ്യമ പ്രവർത്തകരോടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗൽ നന്ദി പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.