ചെന്നൈ: 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് നടൻ രജനികാന്ത്. അണികളെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 2017ലായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം.
എന്നാൽ ഇപ്പോൾ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുന്നില്ല. അതേസമയം രജനികാന്തിനൊപ്പം രാഷ്ട്രീയ പ്രവേശം നടത്തിയ കമൽഹാസൻറെ 'മക്കൾ നീതി മയ്യം' പാർട്ടി തമിഴ്നാട്ടിലെ 18 നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ രജനികാന്തിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ചോദ്യം ഉയർന്നിരുന്നു.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മത്സരിക്കാൻ തയ്യാറാണ്. അണികളെ നിരാശപ്പെടുത്തില്ല. നിലപാടിൽ മാറ്റമുണ്ടാകില്ല- രജനികാന്ത് പറഞ്ഞു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മെയ് 23ന് നമുക്കറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രജനികാന്ത് രാഷ്ട്രീയ പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഫാൻസ് ക്ലബായ രജനി മക്കൾ മൻട്രം പാർട്ടിയായി പ്രവർത്തിക്കുന്നുണ്ട്. ഒരു ടെലിവിഷൻ ചാനലിനായി രജനിയുടെ ക്ലബ് അപേക്ഷ നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന ഘടകമാണ് ടെലിവിഷൻ ചാനൽ.
തമിഴ്നാട്ടിലെ 234 അസംബ്ലി മണ്ഡലത്തിലും മത്സരിക്കുമെന്ന് ഡിസംബറിൽ രാഷ്ട്രീയ പ്രവേശന സമയത്ത് രജനികാന്ത് വ്യക്തമാക്കിയിരുന്നു. 2021ലാണ് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്. 18 നിയമസഭകളിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം മെയ് 23ന് പുറത്തു വരുന്നതോടെ എഐഎഡിഎംകെ സർക്കാരിന്റെ നിലനിൽപ്പിനെ കുറിച്ച് വ്യക്തമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Contest to loksabha, Lok Sabha ELECTION, Loksabha battle, Loksabha eclection 2019, Loksabha election election 2019, Loksabha poll, Loksabha poll 2019, Rajanikanth, Tamil nadu, Tamil Nadu Lok Sabha Elections 2019, തമിഴ് നാട്, രജനികാന്ത്, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019