ജയ്പൂർ: കുട്ടയും ചുമന്ന് എംഎൽഎ നിയമസഭയിലേക്ക് വരുന്നത് തന്നെ കൗതുകമാണ്. ആ കുട്ട നിറയെ വെട്ടുക്കിളികളായാലോ? രാജസ്ഥാനിലാണ് വേറിട്ടൊരു പ്രതിഷേധം അരങ്ങേറിയത്. വെട്ടുക്കിളി ആക്രമണത്തിൽ കൃഷിനാശമുണ്ടായ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു പ്രതിഷേധവുമായി എംഎൽഎ എത്തിയത്.
ബിജെപി എംഎൽഎ ബിഹാരിലാലാണ് വെട്ടുക്കിളികളുമായി നിയമസഭയിലെത്തിയത്. കഴിഞ്ഞ 26 വർഷത്തോളമായി 11 ജില്ലകളിലെ കർഷകർ വെട്ടുക്കിളി ആക്രമണത്തിൽ ബുദ്ധിമുട്ടുകയാണ്. ദുരിതബാധിതരുടെ 3.70 ലക്ഷം ഹെക്ടർ സ്ഥലത്ത് നിയന്ത്രണ നടപടികൾ സ്വീകരിച്ചെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം പശ്ചിമ രാജസ്ഥാനിൽ വെട്ടുക്കിളി ആക്രമണത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഗൗരവം കാണാമെന്നാണ് എംഎൽഎയുടെ പരിഹാസം. ലക്ഷക്കണക്കിന് ഹെക്ടർ സ്ഥലത്ത് വിളകൾക്ക് നാശനഷ്ടമുണ്ടായിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രശ്‌നം വളരെ ഗൗരവമായി എടുക്കുന്നതിനുപകരം, പൗരത്വ (ഭേദഗതി) നിയമത്തിനെതിരെയാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെട്ടുക്കിളി ആക്രമണത്തെത്തുടർന്ന് കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാര വിതരണ പ്രക്രിയ സർക്കാർ വേഗത്തിലാക്കണം-എംഎൽഎ പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.