രാജസ്ഥാൻ ബിജെപിയിലെ വിഭാഗിയതയ്ക്ക് ഉദാഹരണമായി രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ നേതാക്കളുടെ വാക്ക് തർക്കം വാർത്തയാകുന്നു. രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിനായി രാജസ്ഥാനിൽ ഒരുക്കിയ പരിപാടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽ കടുത്ത വാക്കേറ്റം. ആരോണ്‍ മാത്യു ''ഇതാണ് ബിജെപിയിലെ ഏകീകൃത നേതൃത്വം'' എന്ന പരിഹാസക്കുറിപ്പോടെ ട്വിറ്ററിൽ പങ്കുവെച്ച സംഭവത്തിന്റെ വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത്.
BJP MP & Deputy leader of opposition having a serious conversation. This is the united leadership of BJP in Rajasthan. pic.twitter.com/SepprE074O
ബിജെപി എംപി കിരോരി ലാൽ മീണയും രാജസ്ഥാനിലെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിങ് റാത്തോഡും തമ്മിലാണ് തർക്കമുണ്ടായത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഇടപെട്ടതോടെയാണ് സമാധാനം പാലിക്കാൻ ഇരുവരും തയാറായത്. തന്നോടൊപ്പമുള്ള പ്രവർത്തകർക്ക് പരിപാടി നടക്കുന്ന ഹാളിലേക്കു പ്രവേശനാനുമതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കിരോരി ലാൽ രംഗത്തെത്തിയതോടെയാണ് പ്രശ്നം ഉടലെടുത്തത്. എംപി ഇടപെട്ടിട്ടും പ്രവർത്തകരെ കടത്തിവിടാൻ റാത്തോഡ് അനുമതി നൽകിയില്ല. ഇതോടെ, പാർട്ടിയോടു പ്രതിബദ്ധതയുള്ള ഒരു പ്രവർത്തകൻ പോലും പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും കൂടെ വന്നവരെല്ലാം സ്തുതിപാഠകർ മാത്രമാണെന്നും കിരോരി ലാൽ ആരോപിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിച്ചിരിക്കുന്നത് രാജേന്ദ്ര റാത്തോഡിനെയാണ്. രാജസ്ഥാൻ സന്ദർശിക്കുമ്പോൾ ദ്രൗപദി മുർമുവിന്റെ യാത്രാ ക്രമീകരണങ്ങളെല്ലാം നോക്കുന്നത് റാത്തോഡാണ്. ഹോട്ടൽ ക്ലാർക്സ് അമറിൽ നടന്ന പരിപാടിയിലേക്ക് ബിജെപിയുടെ എംപിമാരെയും എംഎൽഎമാരെയും ഗോത്ര വിഭാഗത്തിലെ നേതാക്കന്മാരെയുമാണ് ക്ഷണിച്ചിരുന്നത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.