നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Rajasthan Cabinet Reshuffle | രാജസ്ഥാനിൽ 15 പുതുമുഖങ്ങൾ ഉൾപ്പടെ 30 അംഗ മന്ത്രിസഭ അധികാരമേറ്റു

    Rajasthan Cabinet Reshuffle | രാജസ്ഥാനിൽ 15 പുതുമുഖങ്ങൾ ഉൾപ്പടെ 30 അംഗ മന്ത്രിസഭ അധികാരമേറ്റു

    മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ശീതസമരത്തിന് വിരാമമിട്ടുകൊണ്ടാണ് സച്ചിന്റെ ഭാഗത്ത് നിന്നുള്ള നേതാക്കളെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടപ്പാക്കിയത്.

    Rajasthan

    Rajasthan

    • Share this:
      ജയ്പൂർ: രാജസ്ഥാനില്‍ 15 പുതുമുഖങ്ങൾ ഉൾപ്പടെ 30 അംഗ മന്ത്രിസഭ അധികാരമേറ്റു. സച്ചിന്‍ പൈലറ്റ് വിഭാഗത്ത് നിന്നും 5 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങളാണ് പുതിയ മന്ത്രിസഭാ രൂപീകരണത്തോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അവസാനിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ശീതസമരത്തിന് വിരാമമിട്ടുകൊണ്ടാണ് സച്ചിന്റെ ഭാഗത്ത് നിന്നുള്ള നേതാക്കളെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടപ്പാക്കിയത്.

      സച്ചിന്‍ പൈലറ്റിന്റെ അനുനായികളായ ഹേമരം ചൗധരി, വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബ്രിജേന്ദ്ര സിങ് ഒലയും മുരാരി ലാല്‍ മീണയും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിക്കിടെ ഡൽഹിയില്‍ എത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

      അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരെ പാര്‍ട്ടി ചുമതലയിലേക്ക് എത്തിച്ചുള്ള അനുരഞ്ജനം വിജയിച്ചതോടെയാണ് രമ്യമായ മന്ത്രിസഭ പുനസംഘടന സാധ്യമായത്. വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ച ഗോവിന്ദ് സിങ് ദോട്ടോശ്ര പി സി സി അധ്യക്ഷന്‍ ആകുമെന്നാണ് റിപ്പോർട്ട്. മറുവശത്ത് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സച്ചിന്‍ പൈലറ്റിന് ഗുജറാത്തിന്റെ ചുമതല നല്‍കാനും ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നുണ്ട്.

      കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ

      വെള്ളിയാഴ്ച ഗുരുനാനാക്ക് ജയന്തി ദിനത്തിൽ (Guru Nanak Dev’s birth anniversary) രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് വിവാദമായ കാർഷിക നിയമങ്ങൾ (Farm laws) പിൻവലിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നടത്തിയത്. 2022 ആദ്യം പ്രധാന സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.

      കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

      Also Read- Narendra Modi on Farm Laws| കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

      കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.

      പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രതികരണങ്ങൾ വരികയാണ്. പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപത്തിന് പിന്നാലെ കർഷകരുടെ വിജയത്തെ അഭിനന്ദിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. ഡൽഹിയുടെ അതിർത്തികളിലും രാജ്യത്തുടനീളവും ഒരു വർഷത്തിലേറെയായി കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുകയാണ്.
      Published by:Anuraj GR
      First published:
      )}