നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Ashok Gehlot | സ്ഥലംമാറ്റത്തിന് കൈക്കൂലി നൽകുന്നുണ്ടോ എന്ന് സർക്കാർ അധ്യാപകരോട് ചോദിച്ച രാജസ്ഥാൻ മുഖ്യമന്ത്രി കുടുങ്ങി

  Ashok Gehlot | സ്ഥലംമാറ്റത്തിന് കൈക്കൂലി നൽകുന്നുണ്ടോ എന്ന് സർക്കാർ അധ്യാപകരോട് ചോദിച്ച രാജസ്ഥാൻ മുഖ്യമന്ത്രി കുടുങ്ങി

  "സ്ഥലംമാറ്റത്തിന് (transfer) ചിലപ്പോഴൊക്കെ പണം നൽകേണ്ടി വരുന്നുണ്ട്. ഇത് ശരിയാണോ എന്ന് എനിക്കറിയില്ല... പണം നൽകിയിട്ടുണ്ടോ?" എന്നാണ് ചൊവ്വാഴ്ച അധ്യാപകരെ ആദരിക്കുന്ന സംസ്ഥാനതല ചടങ്ങിൽ അശോക് ഗെഹ്‌ലോട്ട് ചോദിച്ചത്.

  ashok gehlot

  ashok gehlot

  • Share this:
   രാജസ്ഥാനിലെ സർക്കാർ സ്കൂൾ അധ്യാപകർ സ്ഥല മാറ്റത്തിനായി കൈക്കൂലി (bribe) നൽകുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് (Ashok Gehlot) ഉത്തരം കേട്ട് ഞെട്ടി. മുഖ്യമന്ത്രിയ്ക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന മറുപടിയാണ് അധ്യാപക‍‍ർ നൽകിയത്. "സ്ഥലംമാറ്റത്തിന് (transfer) ചിലപ്പോഴൊക്കെ പണം നൽകേണ്ടി വരുന്നുണ്ട്. ഇത് ശരിയാണോ എന്ന് എനിക്കറിയില്ല... പണം നൽകിയിട്ടുണ്ടോ?" എന്നാണ് ചൊവ്വാഴ്ച അധ്യാപകരെ ആദരിക്കുന്ന സംസ്ഥാനതല ചടങ്ങിൽ അശോക് ഗെഹ്‌ലോട്ട് ചോദിച്ചത്.

   ഇതിന് "ഉണ്ട്" എന്നാണ് പരിപാടിയിൽ പങ്കെടുത്ത അധ്യാപക‍ർ കൂട്ടത്തോടെ നൽകിയ മറുപടി. "അധ്യാപകർ പണം നൽകി സ്ഥലംമാറ്റം വാങ്ങുന്നത് വളരെ വേദനാജനകമാണ്," എന്ന് ഗെഹ്‌ലോട്ട് മറുപടി നൽകി. "സ്ഥലം മാറ്റം സംബന്ധിച്ച് ചില നിയമങ്ങൾ ഉള്ളതിനാൽ എപ്പോഴായാലും ട്രാൻസ്ഫർ ചെയ്യപ്പെടുമെന്ന് എല്ലാവ‍‍ർക്കും അറിയാം. അതിനാൽ പണം നൽകേണ്ട കാര്യമോ എംഎൽഎമാരുടെ ശുപാ‍ർശയോ ആവശ്യമില്ലെന്നും" മുഖ്യമന്ത്രി പറഞ്ഞു. ട്രാന്‍സ്ഫര്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക നയം കൊണ്ടുവരുമെന്ന് അറിയിച്ചാണ് ഗെഹ്ലോട്ട് പ്രഭാഷണം അവസാനിപ്പിച്ചത്.

   ഇത്തരത്തിലുള്ള ക്രമക്കേടുകൾ തന്നെ അറിയിക്കണമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്ര പിന്നീട് പറഞ്ഞു. പണം നൽകാൻ ആളുകൾ നിർബന്ധിതരാകരുതെന്ന് ഗെഹ്‌ലോട്ട് സൂചിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

   Also Read- വസ്ത്രത്തിന് മുകളിലൂടെ സ്പർശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

   “എന്റെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച നയം നടപ്പിലാക്കുന്നതോടെ ഈ രീതി പൂർണ്ണമായും അവസാനിക്കുമെന്നും” ദോതസ്ര പറഞ്ഞു.

   എന്നാൽ രാജസ്ഥാനിലെ സർക്കാർ അധ്യാപകർ കൈക്കൂലി നൽകുന്നതിനെതിരെ പ്രതിപക്ഷമായ ബിജെപി നിശിതമായി പ്രതികരിച്ചു. അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി മുഖം അധ്യാപകർ എല്ലാവ‍ർക്ക് മുന്നിലും തുറന്നു കാണിച്ചുവെന്നും ബിജെപി പറഞ്ഞു.

   'ഒരിക്കലും കള്ളം പറയാൻ കഴിയാത്ത സമൂഹത്തിന്റെ കണ്ണാടിയാണ് അധ്യാപകർ' എന്ന് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് ട്വീറ്റ് ചെയ്തു.

   രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ സെപ്റ്റംബറിൽ അധ്യാപകർക്കുള്ള രാജസ്ഥാൻ എലിജിബിലിറ്റി പരീക്ഷയ്ക്ക് (REET) തൊട്ടുമുമ്പ് ഒരു കോപ്പിയടി വിവാദത്തിൽ പെട്ടിരുന്നു. കനത്ത സുരക്ഷ ഏ‍ർപ്പെടുത്തിയാണ് പരീക്ഷ നടന്നത്. കോപ്പിയടി ഒഴിവാക്കാൻ ജയ്പൂർ ഉൾപ്പെടെയുള്ള ചില ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു.

   Also Read- Qatar | ദോഹ എയർപോർട്ടിൽ അനുമതിയില്ലാതെ സ്ത്രീകളെ ആന്തരിക പരിശോധനയ്ക്ക് വിധേയരാക്കി; ഖത്തറിനെതിരെ പരാതിയുമായി ഓസ്‌ട്രേലിയൻ വനിതകൾ

   കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതിയിൽ അടുത്തിടെ കുറവു വരുത്തിയിരുന്നു. നികുതി കുറച്ചതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ പ്രതിവർഷം 3500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ.
   Published by:Rajesh V
   First published:
   )}